മാനുവൽ ഉഗാർട്ടെ – ചെല്‍സിയുടെ പുതിയ മിഡ്ഫീല്‍ഡ് സൈനിങ്ങ്
സ്പോർട്ടിംഗ് സിപി ഡിഫൻസീവ് മിഡ്ഫീൽഡർ മാനുവൽ ഉഗാർട്ടെയെ സൈന്‍ ചെയ്യാന്‍ ഉള്ള റേസില്‍ ചെല്‍സിക്ക് മേല്‍ക്കൈ. താരത്തിന്റെ ഒപ്പിനു വേണ്ടി പിഎസ്ജിയും രംഗത്ത് ഉണ്ടായിരുന്നു.ഉറുഗ്വേ ഇന്റർനാഷണല്‍ താരത്തിനു വേണ്ടി 60 മില്യൺ യൂറോയുടെ റിലീസ് ക്ലോസ് ട്രിഗർ ചെയ്യാൻ ഇരു ക്ലബുകളും തയ്യാര്‍ ആണ് എങ്കിലും ചെല്‍സി താരത്തിനു സോളിഡാരിറ്റി പേയ്മെന്റുകളും വിവിധ ബോണസുകളും നല്‍കിയത് വഴി തിരിവായി.
താരവുമായി വാക്കാലുള്ള കരാറില്‍ എത്തിയതിനാല്‍ ഇനി ചര്‍ച്ച നടക്കാന്‍ പോകുന്നത് സ്പോര്‍ട്ടിങ്ങും ചെല്‍സിയും തമ്മില്‍ ആയിരിക്കും.അടുത്ത ആഴ്ച്ചയില്‍ താരത്തിനെ ഒഫീഷ്യല്‍ ആയി അവതരിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയില്‍ ആണ് ചെല്‍സി മാനേജ്മെന്റ്.പുതിയ ചെൽസി മാനേജർ മൗറീഷ്യോ പോച്ചെറ്റിനോ ഉഗാർട്ടെയുടെ വലിയ ആരാധകനാണെന്ന് പറയപ്പെടുന്നു.ഡീല്‍ നടന്നാല്‍ കാന്റെ, എന്സോക്കൊപ്പം ഉഗാര്‍ട്ടെ കൂടി വരുന്നതോടെ ചെല്‍സിയുടെ മിഡ്ഫീല്‍ഡ് പ്രീമിയര്‍ ലീഗിലെ തന്നെ ഏറ്റവും അപകടം പിടിച്ച ഒന്നായി മാറും.






































