EPL 2022 European Football Foot Ball International Football Top News transfer news

ഈ സീസണോടെ മരിയാനോ ഡയാസ് ക്ലബ് വിടുമെന്ന് അറിയിച്ച് റയല്‍ മാഡ്രിഡ്‌

June 4, 2023

ഈ സീസണോടെ മരിയാനോ ഡയാസ് ക്ലബ് വിടുമെന്ന് അറിയിച്ച് റയല്‍ മാഡ്രിഡ്‌

ഈ മാസം ഫ്രീ ട്രാൻസ്ഫറിൽ മരിയാനോ ഡയസ് ക്ലബ് വിടുമെന്ന് റയൽ മാഡ്രിഡ് സ്ഥിരീകരിച്ചു. 2023/24 കാമ്പെയ്‌നിന് മുന്നോടിയായി ടീമില്‍ വന്‍ അഴിച്ചു പണി നടത്താനുള്ള പ്ലാനില്‍ ആണ് റയല്‍ മാഡ്രിഡ്‌.റൊണാള്‍ഡോ പോയ  സീസണില്‍ റയലില്‍  എത്തിയ മരിയാനോ ഡയാസിന്  ആദ്യ ടീമില്‍ ഇടം  നേടാന്‍ കഴിഞ്ഞില്ല.റൊണാള്‍ഡോയുടെ ജേഴ്സിയായ  ഏഴ് ആയിരുന്നു ഡയാസിന്‍റെ  റയലിലെ  നമ്പര്‍.ഹസാര്‍ഡ്‌ വന്നതോടെ അദ്ദേഹത്തിന് ആ നമ്പര്‍ വിട്ടു നല്‍കേണ്ടി വന്നു.

Real Madrid ready to sell Mariano Diaz without telling him - Paper Round -  Eurosport

സബ് ആയി പോലും താരത്തിനെ ഉപയോഗിക്കാന്‍ കോച്ച് അന്‍സലോട്ടിക്ക് താല്പര്യം ഉണ്ടായിരുന്നില്ല.താരത്തിന്‍റെ  കരാർ ജൂൺ അവസാനത്തോടെ അവസാനിക്കും, അവർ പുതുക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ക്ലബ്ബ് മുമ്പ് അദ്ദേഹത്തെ അറിയിച്ചിരുന്നു.ഇതുവരെ താരത്തിനു വേണ്ടി ഏതു ക്ലബും മുന്നോട്ട് വന്നിട്ടില്ല എങ്കിലും ലാലിഗയില്‍ തന്നെ തുടരാന്‍ ആകും എന്ന വിശ്വാസത്തില്‍ ആണ് അദ്ദേഹവും കുടുംബവും.

Leave a comment