യൂറോപ്പിയന്‍ ചാമ്പ്യന്‍സ് ആയി ബാഴ്സലോണ !!!!!
ഐൻഹോവനിലെ ഫിലിപ്സ് സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്ന യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ വിഎഫ്എൽ വോൾഫ്സ്ബർഗിനെ 3-2ന് തോൽപ്പിച്ച് ബാഴ്സലോണ ചരിത്രത്തിലെ തങ്ങളുടെ രണ്ടാം ചാമ്പ്യന്‍സ് ലീഗ് കിരീടം പൊക്കി.മൂന്നാം കിരീടം ലക്ഷ്യം ഇട്ടു വന്ന വൂള്ഫ്സ്ബര്ഗിനെതിരെ ആദ്യം രണ്ടു ഗോള്‍ വഴങ്ങിയത്തിനു ശേഷമാണ് ബാഴ്സലോണ വിമന്‍സ് ടീം മികച്ച തിരിച്ചു വരവ് നടത്തിയത്.
ആദ്യ പകുതിയില്‍ കളി നിര്‍ത്തുമ്പോള്‍ രണ്ടു ഗോളിന് മുന്നില്‍ നില്‍ക്കുകയാണ് വൂള്‍ഫ്സ്ബര്‍ഗ്.ഏവ പേജര്‍,അലെക്സാന്ദ്ര പോപ് എന്നിവര്‍ ആണ് ജര്‍മന്‍ ക്ലബിനു വേണ്ടി ഗോള്‍ നേടിയത്.രണ്ടാം പകുതിയില്‍ പുത്തന്‍ ഊര്‍ജത്തോടെ കളി ആരംഭിച്ച ബാഴ്സ രണ്ടാം പകുതി അഞ്ചു മിനുട്ട് പിന്നിട്ടപ്പോള്‍ തന്നെ സ്കോര്‍ സമനിലയാക്കി.പട്രീഷ്യ ഗുജാറോയാണ് രണ്ടു ഗോളുകളും നേടിയത്.70-ാം മിനിറ്റിൽ ഫ്രിഡോളിന റോൾഫോ വൂള്‍ഫ്സ്ബര്‍ഗ് വല ബേധിച്ചതോടെ ചാമ്പ്യന്‍സ് ലീഗ് ട്രോഫി എന്ന വന്‍ കടമ്പ ബാഴ്സ പൂര്‍ത്തിയാക്കി.കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ബാഴ്സ വിമന്‍സ് ടീം ഇത് നാലാം തവണയാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ എത്തുന്നത്.






































