EPL 2022 European Football Foot Ball International Football Top News transfer news

പാരീസ് നഗരത്തോട് വിട പറഞ്ഞ് മിശിഹാ

June 4, 2023

പാരീസ് നഗരത്തോട് വിട പറഞ്ഞ് മിശിഹാ

പാരീസ് സെന്റ് ജെർമെയ്‌നിനായി ലയണൽ മെസ്സിയുടെ അവസാന മത്സരം തോല്‍‌വിയില്‍ കലാശിച്ചു.ക്ലർമോണ്ട് ഫൂട്ടിനോട് ഹോം ഗ്രൗണ്ടിൽ 3-2 ന് ആണ് പിഎസ്ജി പരാജയപ്പെട്ടത്.മത്സരത്തിനു മുന്നേ ടീമുമായി വേര്‍പിരിയാന്‍ ഒരുങ്ങുകയാണ് എന്ന് മെസ്സിയും റാമോസും പറഞ്ഞിരുന്നു.അവസാന മത്സരത്തില്‍ റാമോസ് പിഎസ്ജിക്ക് വേണ്ടി ഗോള്‍ നേടി കൊണ്ടാണ് വിട വാങ്ങുന്നത്.

റാമോസിലൂടെ ലീഡ് നേടിയ പിഎസ്ജി കിലിയാന്‍ എംബാപ്പേയുടെ  പെനാല്‍ട്ടിയിലൂടെ ലീഡ് ഇരട്ടിയാക്കിയിരുന്നു.എന്നാല്‍    ക്ലർമോണ്ട് ഫൂട്ട് പിഎസ്ജിയുടെ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് തിരിച്ചടിച്ചു.ആദ്യ പകുതിയില്‍ ജോഹാന്‍ ഗാസ്ട്ടന്‍,മേഹധി സെഫാന്‍ എന്നിവരിലൂടെ സമനില നേടിയ ക്ലേര്‍മോണ്ട് 63 ആം മിനുട്ടില്‍ ഗ്രെജോയ് ക്യെയിലൂടെ വിജയ ഗോള്‍ നേടി. തോല്‍വിയോടെ വെറും ഒരു പോയിന്റ്‌ ലീഡില്‍ ആണ് പിഎസജി ലീഗ് കിരീടം നേടിയത്.തുടര്‍ച്ചയായ എല്ലാ മത്സരങ്ങളും ജയിച്ച് വന്ന ലെന്‍സിന് അവസാനം നിരാശയായിരുന്നു ഫലം.

Leave a comment