എഫ്ഐഎച്ച് പ്രോ ലീഗ്: ഷൂട്ടൗട്ടിൽ ഗ്രേറ്റ് ബ്രിട്ടനെ പരാജയപ്പെടുത്തി ഇന്ത്യ
എഫ്ഐഎച്ച് പ്രോ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യ ബ്രിട്ടനെ തോൽപ്പിച്ചു. നിശ്ചിത സമയത്ത് രണ്ട് ടീമുകളും സമനില ഗോളുകൾ നേടിയതോടെ മത്സരം പെനാൽറ്റിയിലേക്ക് നീങ്ങി. അവിടെ ഇന്ത്യ 4-2ന് ജയിച്ചു.. രണ്ട് ടീമുകളും നിശ്ചിത സമയത്ത് നാല് ഗോളുകൾ വീതം നേടി.
കഴിഞ്ഞ ആഴ്ചയിലെ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഇന്ത്യ, വെള്ളിയാഴ്ച നിലവിലെ ഒളിമ്പിക് ചാമ്പ്യൻ ബെൽജിയത്തെ 5-1 ന് പരാജയപ്പെടുത്തി ശക്തമായി തിരിച്ചെത്തി. ഗ്രേറ്റ് ബ്രിട്ടനുമായുള്ള റിട്ടേൺ പോരാട്ടത്തിൽ, ഹാഫ് ടൈമിൽ 3-1ന് ലീഡ് നേടിയപ്പോൾ മെൻ ഇൻ ബ്ലൂ വിജയത്തിലേക്കുള്ള പാതയിലാണെന്ന് തോന്നി. എന്നാൽ ബ്രിട്ടൻ തിരിച്ചടിച്ച് മൽസരം സമനിലയിൽ എത്തിച്ചു.
ഇന്ത്യക്ക് ഇപ്പോൾ 12 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുണ്ട്, ഗ്രേറ്റ് ബ്രിട്ടനെക്കാൾ രണ്ട് കുറവാണ്. . 17 പോയിന്റുമായി സ്പെയിൻ മൂന്നാം സ്ഥാനത്താണ്. അർജന്റീനയും ഉൾപ്പെടുന്ന എഫ്ഐഎച്ച് പ്രോ ലീഗ് മിനി ടൂർണമെന്റിനായി ഇന്ത്യ ഇനി നെതർലൻഡിലേക്ക് പോകു൦ . ജൂൺ ഏഴിന് നെതർലൻഡ്സിനെയും അടുത്ത ദിവസം അർജന്റീനയെയും ഇന്ത്യ നേരിടും.






































