Foot Ball International Football ISL Top News transfer news

മുൻ ബെംഗളൂരു എഫ്‌സി കോച്ച് നൗഷാദ് മൂസ ഇനി മുതല്‍ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി പ്രവര്‍ത്തിക്കും

June 2, 2023

മുൻ ബെംഗളൂരു എഫ്‌സി കോച്ച് നൗഷാദ് മൂസ ഇനി മുതല്‍ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി പ്രവര്‍ത്തിക്കും

മുൻ ബെംഗളൂരു എഫ്‌സി കോച്ച് നൗഷാദ് മൂസ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയിൽ ഇന്ത്യൻ അസിസ്റ്റന്റ് കോച്ച്, റിസർവ് ടീമിന്റെ ഹെഡ് കോച്ച്, യൂത്ത് ഡെവലപ്‌മെന്റ് തലവൻ എന്നീ സ്ഥാനങ്ങളിൽ ചേർന്നതായി ക്ലബ് വ്യാഴാഴ്ച അറിയിച്ചു.

NorthEast United appoint Naushad Moosa in multiple roles

 

ബെംഗളൂരു എഫ്‌സി യൂത്ത് ടീമിന് മികച്ച സേവനം കാഴ്ച്ചവെച്ച നൗഷാദിനേ  നോർത്ത് ഈസ്റ്റ് യുണൈറ്റഡിലേക്ക് റിക്ര്യൂട്ട് ചെയ്തത് കഴിഞ്ഞ മാസം ക്ലബിൽ സിഇഒ ആയി ചേർന്ന മന്ദർ തംഹാനെ ആണ്.ഒരു പരിശീലകനെന്ന നിലയിൽ തന്‍റെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഇത് എന്ന് മൂസ കബ്ബിന്റെ ഔദ്യോഗിക വെബ്‌സൈറ്റിനോട് പറഞ്ഞു.ഇന്ത്യന്‍ ഫുട്ബോളിലെ അടിത്തറ ഭദ്രം ആയി വെക്കുന്നതിലെ പ്രധാന പങ്കു നോര്‍ത്ത് ഈസ്റ്റ്‌ താരങ്ങള്‍ ആണ് എന്നും, അവിടെയുള്ള യുവ  പ്രതിഭ താരങ്ങള്‍ക്ക് വേണ്ടി പ്രയത്നിക്കാന്‍ തനിക്ക് സന്തോഷവും ആവേശവും മനസ്സില്‍ വേണ്ടുവോളം ഉണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a comment