എഫ്സി പ്രബീർ ദാസിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി മൂന്ന് വർഷത്തെ കരാറിൽ ഫുൾ ബാക്ക് പ്രബീർ ദാസിനെ സൈന്‍ ചെയ്തതായി അറിയിച്ചു. എടികെ എഫ്സി, എടികെ മോഹൻ ബഗാൻ, ബെംഗളൂരു എഫ്സി എന്നിവയെ പ്രതിനിധീകരിച്ചിട്ടുള്ള ദാസ് വരാനിരിക്കുന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് സീസണില്‍ സീസണിൽ മഞ്ഞ ജേഴ്സി അണിയും.
പശ്ചിമ ബംഗാൾ ഫുട്ബോൾ താരം ഐഎസ്എല്ലിൽ 106 മത്സരങ്ങളില്‍ നിന്ന് ഏഴു അസിസ്റ്റുകള്‍ നേടിയിട്ടുണ്ട്.ഇത് കൂടാതെ ലീഗിലെ ഏറ്റവും മികച്ച അറ്റാക്കിംഗ് ഫുൾ ബാക്കുകളിൽ ഒരാളായി അദ്ദേഹം പെരെടുക്കുകയും ചെയ്തു.വിങ്ങ് ഏരിയകളില്‍ തന്റെ ആധിപത്യം പുലര്‍ത്തുന്ന താരം ടീമിന് കൂടുതല്‍ ഫ്ലെക്സിബിലിറ്റി നല്കുന്നു.ഇന്ത്യന്‍ ഫുട്ബോളിലെ വെറ്ററന്‍ താരമായ ദാസിന്റെ സാന്നിധ്യം ടീമിലെ എല്ലാ യുവ താരങ്ങള്‍ക്കും വലിയ സഹായം ആയിരിക്കും എന്ന് കേരള ബ്ലാസ്റ്റേഴ്സ് സ്പോര്‍ട്ടിങ്ങ് ഡയറക്ടര്‍ കരോലിസ് സ്കിൻകിസ് വെളിപ്പെടുത്തി.






































