വിൽ സ്റ്റിൽ തുടരും , റീംസിന്‍റെ മാനേജര്‍ ആയി 2025 വരെ !!!!!
ബെൽജിയം – ഇംഗ്ലീഷ് വംശജന്‍ ആയ വിൽ സ്റ്റിൽ ലിഗ് 1 ക്ലബ് ആയ റീംസുമായുള്ള കരാർ 2025 വരെ നീട്ടിയിട്ടുണ്ട്.നാടോടി കഥകളില്‍ പോലും കേള്‍ക്കാത്ത ഒരു കഥയാണ് വിലിന്റേത്.ചെറുപ്പത്തിൽ ഫുട്ബോൾ മാനേജർ എന്ന കമ്പ്യൂട്ടർ ഗെയിം കളിച്ചതിന് ശേഷമാണ് മാനേജ്മെന്റിൽ പ്രവേശിക്കാനുള്ള പ്രചോദനം അദ്ദേഹത്തിന് ലഭിക്കുന്നത്.30 വയസായ അദ്ദേഹത്തിന് യുവേഫ പ്രോ ലൈസൻസ് പോലും ഇല്ല.
അതിനാൽ ഈ സീസണിൽ അദ്ദേഹം കളിച്ച ഓരോ ലീഗ് 1 ഗെയിമിനും 22,000 പൗണ്ട് വീതം റീംസിന് പിഴ അടയ്‌ക്കേണ്ടി വന്നിട്ടുണ്ട്. ഒക്ടോബറിൽ ഫ്രഞ്ച് ക്ലബ്ബിന്റെ ചുമതല ഏറ്റെടുത്ത 19 മത്സരങ്ങളിൽ തോൽവിയില്ലാതെ റീംസിനെ മുന്നോട്ട് നയിച്ചു.ശനിയാഴ്ച്ച നടക്കുന്ന സീസണിലെ അവസാന മത്സരത്തിൽ ജയിക്കാന്‍ ആയാല്‍ ലീഗില്‍ പത്താം സ്ഥാനത്തേക്ക് എത്താന്‍ റെയിംസിനെ കൊണ്ട് സാധിക്കും.അദ്ദേഹത്തിന്റെ ഇളയ സഹോദരൻ ആയ നിക്കോളാസും അടുത്ത സീസണിൽ അസിസ്റ്റന്റ് കോച്ചായി റെയിംസിൽ ചേരും.






































