സീസണോടെ ജോൺ ഹെയ്റ്റിംഗയേ മാനേജര്‍ സ്ഥാനത് നിന്ന് നീക്കം ചെയ്യാന്‍ അയാക്സ്
ഈ സീസണോടെ തങ്ങളുടെ മാനേജര്‍ ആയ ജോൺ ഹെയ്റ്റിംഗയുടെ കരാർ നീട്ടാന്‍ അയാക്സ് ഉദ്ദേശിക്കുന്നില്ല എന്ന് വെളിപ്പെടുത്തി.എറെഡിവിസിയിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത അയാക്സിന് അടുത്ത സീസണിലേക്കുള്ള ചാമ്പ്യൻസ് ലീഗ് ബർത്ത് നഷ്ടമായി.ഫെബ്രുവരിയില്‍ പുറത്താക്കപ്പെട്ട ആൽഫ്രഡ് ഷ്രൂഡറിൽ നിന്ന് ഹെയ്റ്റിംഗ ചുമതലയേൽക്കുമ്പോൾ ക്ലബ് അഞ്ചാം സ്ഥാനത്തായിരുന്നു.
ഒരു ദുഷ്കരമായ സമയത്ത് ക്ലബ്ബിനെ സഹായിക്കാൻ മുന്നോട്ട് വന്ന ആള് ആയിരുന്നു ജോണ്‍.അദ്ധേഹത്തെ പറഞ്ഞു വിടാന്‍ തനിക്ക് അതിയായ വിഷമം ഉണ്ടെന്നു ഫുട്ബോൾ ഡയറക്ടർ ആയ സ്വെൻ മിസ്ലിന്ററ്റ് പറഞ്ഞു.എന്നാൽ അടുത്ത സീസണിൽ ടീമിനെ മെച്ചപ്പെടുത്താൻ അയാക്സിന് കൂടുതൽ പരിചയസമ്പന്നനായ ഒരു പരിശീലകനെ ആവശ്യമുണ്ട് എന്ന നിഗമനത്തിലാണ് താൻ എന്നും അദ്ദേഹം പറഞ്ഞു.ഷ്രൂഡറിൽ നിന്ന് ചുമതലയേൽക്കുന്നതിന് മുമ്പ് ക്ലബിന്റെ രണ്ടാമത്തെ ടീമായ യംഗ് അജാക്സിന്റെ പരിശീലകനായിരുന്നു ഹെയ്റ്റിംഗ.






































