മാർക്കോ അസെൻസിയോ സൗജന്യ ട്രാൻസ്ഫറിൽ പിഎസ്ജിയിൽ ചേരാൻ ഒരുങ്ങുന്നു
തന്റെ കരാർ 2023 ജൂൺ 30-ന് അവസാനിക്കുമ്പോൾ സൗജന്യ ട്രാൻസ്ഫറിൽ റയൽ മാഡ്രിഡ് വിടാനുള്ള തീരുമാനത്തില്‍ ആണ് സ്പാനിഷ് താരമായ മാര്‍ക്കോ അസന്‍സിയോ.പ്രമുഖ സ്പാനിഷ് കായിക മാധ്യമമായ അത്ലറ്റിക്കിൽ നിന്നുള്ള ഒരു റിപ്പോർട്ട് പ്രകാരം താരവും പിഎസ്ജിയും തമ്മില്‍ ഒരു ധാരണയില്‍ എത്തി കഴിഞ്ഞിരിക്കുന്നു.
2016/2017 സീസണിൽ ആദ്യ ടീമിന്റെ ഭാഗമായ അസന്‍സിയോ വളരെ പെട്ടെന്ന് തന്നെ ഹൈ റാങ്കിലേക്ക് ഉയര്‍ന്നു.റയലിന്റെ ഭാവി താരമായി പേരെടുത്തു എങ്കിലും ദൗര്‍ഭാഗ്യം താരത്തിനെ വേട്ടയാടി.എസിഎല് പരിക്ക് ബാധിതന് ആയതിനു ശേഷം താരത്തിന് പഴയ ഫോമിലേക്ക് ഉയരാന്‍ സാധിച്ചിട്ടില്ല.ഇപ്പോള്‍ താരം റയലിന്റെ സബ് പൊസിഷനില്‍ മാത്രമാണ് കളിക്കുന്നത്. കോച്ച് അന്‍സലോട്ടിക്ക് ആണെങ്കില്‍ ബ്രസീലിയന്‍ വിങ്ങര്‍ ആയ റോഡ്രിഗോയോട് ആണ് കൂടുതല്‍ താല്പര്യം.ഇപ്പോള്‍ പിഎസ്ജി നല്കുന്ന ഓഫറില്‍ റയലില്‍ നിന്ന് താരത്തിന് ലഭിക്കുന്ന സാലറിയേക്കാള്‍ ഇരട്ടി ലഭിക്കുന്നുണ്ട്,കൂടാതെ ടീമിലെ ഫസ്റ്റ് ഇലവനില്‍ കളിക്കാനുള്ള ഓപ്ഷനും.താരത്തിനെ സൈന്‍ ചെയ്യാനുള്ള റേസില്‍ ഇന്നലെ വരെ മുന്നില്‍ നിന്നിരുന്നത് ആസ്ട്ടന്‍ വില്ലയായിരുന്നു.എന്നാല്‍ ഒരു മികച്ച ഓഫര്‍ നല്കിയ പിഎസ്ജി ആസ്ട്ടന്‍ വില്ലയെ കടത്തിവെട്ടി.






































