കൊവാസിച്ചിനായി ബിഡ് സിറ്റി ഉടന്‍ സമര്‍പ്പിക്കും
പ്രീമിയർ ലീഗ് ചാമ്പ്യൻമാർ ഇതിനകം തന്നെ ചെല്‍സി മിഡ്ഫീല്‍ഡര്‍ ആയ കോവാസിച്ചുമായി വിജയകരമായി ചര്‍ച്ച പൂര്‍ത്തിയാക്കിയതായി വെളിപ്പെടുത്തി ഫാബ്രിസിയോ റൊമാനോ.ഇനി ആകെ ബാക്കിയുള്ളത് സിറ്റിക്ക് ചെൽസിയുമായി ഒരു കരാറില്‍ എത്തേണ്ടത് ആണ്.എന്നാല്‍ താരത്തിനെ എങ്ങനെയും വില്‍ക്കാനുള്ള തിരക്കില്‍ നില്‍ക്കുന്ന ചെല്‍സി ലഭിക്കുന്ന ഏതു ഒഫറിനെയും സ്വീകരിക്കും.
ടീമില്‍ മുഴുവനും സുപ്പര്‍ താരങ്ങളെ കൊണ്ട് നിറഞ്ഞു നില്‍ക്കുകയാണ് ചെല്‍സി.അതിനാല്‍ ഈ സീസണില്‍ ടീമില്‍ നിന്നും പതിനഞ്ചോളം താരങ്ങളെ പറഞ്ഞയക്കാന്‍ മാനെജ്മെന്റ് തീരുമാനിച്ചതായി വാര്‍ത്തയുണ്ട്.കൊവാസിച്ചുമായി വെറും ഒരു വര്‍ഷം മാത്രമേ ചെല്‍സിക്ക് നിലവില്‍ കരാര്‍ ഉള്ളൂ.അതിനാല്‍ തുച്ചമായ ഒരു ട്രാന്‍സ്ഫര്‍ ഫീസ് ആയിരിക്കും ചെല്‍സി താരത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നുള്ളൂ.താരത്തിന്‍റെ പ്രൊഫൈലില്‍ വളരെ അധികം ആക്രിഷ്ട്ടന്‍ ആയ പെപ്പ് ഗാര്‍ഡിയോള മുന്‍ സീസണുകളിലും അദ്ധേഹത്തെ സൈന്‍ ചെയ്യാന്‍ ശ്രമം നടത്തിയിരുന്നു.താരത്തിനെ സൈന്‍ ചെയ്യാന്‍ ഉള്ള റേസില്‍ സിറ്റിക്ക് പിന്നില്‍ യുണൈട്ടഡും ബയേണ്‍ മ്യൂണിക്കും ഉണ്ട്.






































