EPL 2022 European Football Foot Ball International Football Top News transfer news

ഒരു സീസണില്‍ കൂടി ടീമില്‍ തുടരുമെന്ന് റയലിനെ അറിയിച്ച് ബെന്‍സെമ

June 2, 2023

ഒരു സീസണില്‍ കൂടി ടീമില്‍ തുടരുമെന്ന് റയലിനെ അറിയിച്ച് ബെന്‍സെമ

അല്‍ ഇതിഹാദിലേക്ക് പോകാന്‍ ഒരുങ്ങിയ കരിം ബെന്‍സെമ ഇന്നലെ ഒരു U ടേണ്‍ എടുത്ത് വീണ്ടും റയലില്‍ കളിക്കും എന്ന് വെളിപ്പെടുത്തിയിരിക്കുന്നു.താന്‍ ഇപ്പോള്‍ പോയാല്‍ റയലിന്‍റെ വരാനിരിക്കുന്ന സീസണ്‍ വളരെ ദുഷ്കരം ആകുമെന്ന് അറിഞ്ഞതിന് ശേഷമാണ് ബെന്‍സെമ തന്‍റെ തീരുമാനം മാറ്റിയത്.താരം പോയാല്‍ റയലിന് സ്ട്രൈക്കര്‍ റോളില്‍ സൈന്‍ ചെയ്യാന്‍ പ്രമുഖരായ താരങ്ങള്‍ ആരും തന്നെ ഉണ്ടായിരുന്നില്ല.

അടുത്ത സീസണിലും ബെന്‍സെമക്ക് നല്‍കിയ വമ്പന്‍ ഓഫര്‍ അല്‍ ഇത്തിഹാദ് നിലനിര്‍ത്തും.ഇന്നലെ മാധ്യമങ്ങളോട് സംസാരിച്ച ബെന്‍സെമ തനിക്ക് ഇപ്പോള്‍ എങ്ങോട്ടും  പോകാന്‍ താല്‍പര്യം ഇല്ല എന്നും തന്‍റെ ശ്രദ്ധ മുഴുവനും ഈ സീസണില്‍ റയലിന് വേണ്ടി കളിക്കുക എന്നതുമാണ് ലക്ഷ്യം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇന്റര്‍നെറ്റ്‌ വാര്‍ത്തകള്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്നും വളരെ വിത്യസ്തം ആണ് എന്നും അദ്ദേഹം പറഞ്ഞു.

Leave a comment