ഇറ്റലിയിലേക്ക് പറക്കാന്‍ നാച്ചോ !!!!!
ഫ്രീ ട്രാൻസ്ഫറിൽ സ്പാനിഷ് പ്രതിരോധ താരമായ നാച്ചോയേ സൈന്‍ ചെയ്യാന്‍ ഉള്ള തീരുമാനത്തില്‍ ആണ് ഇന്‍റര്‍ മിലാന്‍.വാര്‍ത്ത സ്പാനിഷ് മാധ്യമങ്ങളും ഇറ്റാലിയന്‍ മാധ്യമങ്ങളും ശരി വെച്ചിരിക്കുന്നു.താരത്തിന്‍റെ റയലുമായുള്ള കരാര്‍ അടുത്ത മാസത്തോടെ പൂര്‍ത്തിയാകും.ചെറുപ്പം മുതല്‍ക്ക് തന്നെ റയല്‍ സ്റ്റേഡിയത്തില്‍ കളിച്ച് വളര്‍ന്ന താരം കളി സമയം ലഭിക്കാത്തത് മൂലം ആണ് സ്പെയിന്‍ വിടാന്‍ ഒരുങ്ങുന്നത്.
താരമായും അദ്ദേഹത്തിന്റെ എജന്ടുമായും ഇന്റര്‍ മിലാന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തി കഴിഞ്ഞിരിക്കുന്നു.മൂന്നു വര്‍ഷത്തെ കരാര്‍ ആണ് അവര്‍ നാച്ചോക്ക് നല്‍കിയിരിക്കുന്നത്.33 വയസ്സായ താരത്തിന് ഈ ഓഫര്‍ ശരിക്കും ഒരു ലോട്ടറി തന്നെ ആണ്.അടുത്ത മൂന്നു വര്‍ഷത്തില്‍ ചാമ്പ്യന്‍സ് ലീഗ് കളിക്കാന്‍ ആകുന്ന ടീമിന്‍റെ ആദ്യ ഇലവനില്‍ അംഗം ആവാന്‍ അദ്ദേഹത്തിന് ഇതോടെ കഴിയും.ഫ്രീ എജന്റ്റ് ആയി നാച്ചോ മാര്‍ക്കറ്റില്‍ ഉള്ളത് പല മുന്‍ നിര ക്ലബുകളുടെയും ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട് എങ്കിലും ആരും തന്നെ താരവുമായി ചര്‍ച്ച നടത്താന്‍ മുതിര്‍ന്നിട്ടില്ല.






































