EPL 2022 European Football Foot Ball International Football Top News transfer news

ലിവര്‍പൂള്‍ – മാക് അലിസ്റ്റര്‍ ട്രാന്‍സ്ഫര്‍ ഡീല്‍ അവസാന ലാപില്‍ ; വാര്‍ത്ത ഉടന്‍ ഒഫീഷ്യല്‍ ആകും

June 1, 2023

ലിവര്‍പൂള്‍ – മാക് അലിസ്റ്റര്‍ ട്രാന്‍സ്ഫര്‍ ഡീല്‍ അവസാന ലാപില്‍ ; വാര്‍ത്ത ഉടന്‍ ഒഫീഷ്യല്‍ ആകും

ഒരു പുതിയ റിപ്പോർട്ട് അനുസരിച്ച്,ബ്രൈറ്റൺ താരമായ അലക്സിസ് മാക് അലിസ്റ്ററിനെ ഈ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ അവരുടെ ആദ്യ സൈനിംഗ് ആക്കാൻ ഒരുങ്ങുകയാണ് ലിവര്‍പൂള്‍.കഴിഞ്ഞ ഒരു മാസമായി താരത്തിന് പിന്നില്‍ വിടാതെ പിന്തുടരുകയാണ് ലിവര്‍പൂള്‍. തങ്ങളുടെ സ്പോര്‍ട്ടിങ്ങ്  പ്രോജക്റ്റും സാമ്പത്തിക ഗുണങ്ങളും ക്ലബ് താരത്തിനെയും അദ്ദേഹത്തിന്റെ എജന്‍റ്റിനെയും അറിയിച്ച് കഴിഞ്ഞിരിക്കുന്നു.

താരത്തിനെ സിറ്റിയും ബന്ധപ്പെട്ടു എന്നാല്‍ ക്ലോപ്പിന്റെ കൂടെ പോകാനുള്ള തീരുമാനം അര്‍ജന്‍ട്ടയിന്‍ താരം എപ്പോഴോ എടുത്തിരുന്നു.താരത്തിനു വേണ്ടി ബ്രൈട്ടന്‍ ആവശ്യപ്പെടുന്നത് ഏകദേശം 60 – 70 മില്യണ്‍ യൂറോയാണ്.ലിവര്‍പൂള്‍ ഒരു തരത്തിലും വില പേശാന്‍ ഒരുങ്ങുന്നില്ല. എന്തെന്നാല്‍ താരത്തിന്‍റെ മൂല്യം അത്രക്ക് ഉണ്ട് എന്ന് അവരും വിശ്വസിക്കുന്നു.സീസണില്‍ അഞ്ചാം സ്ഥാനത് ഫിനിഷ് ചെയ്ത ലിവര്‍പൂള്‍ ഈ സീസണില്‍ തങ്ങളുടെ ടീമിനെ അടിമുടി മാറ്റാന്‍ ഒരുങ്ങുകയാണ്.മില്‍നര്‍,കെയിറ്റ,ഫിര്‍മീഞ്ഞോ എന്നിവര്‍ ഈ സമ്മറില്‍ ലിവര്‍പൂള്‍ വിടാന്‍ ഒരുങ്ങുകയാണ്.അടുത്ത സീസണില്‍ പ്രീമിയര്‍ ലീഗില്‍  സിറ്റിക്കെതിരെ  വെല്ലുവിളി ഉയര്‍ത്തുക എന്നതാണ് ലിവര്‍പൂളിന്റെയും ക്ലോപ്പിന്റെയും പ്രധാന ലക്ഷ്യം.

Leave a comment