Cricket cricket worldcup Cricket-International Top News

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ താന്‍ കളിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് ജോഷ്‌ ഹേസില്‍വുഡ്

May 31, 2023

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ താന്‍ കളിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് ജോഷ്‌ ഹേസില്‍വുഡ്

പരിക്ക് മൂലം ഐപിഎലില്‍ നിന്ന് വിട്ടു നിന്ന ജോഷ് ഹേസിൽവുഡ് ഇന്ത്യയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കളിക്കാനുള്ള അവസരം തനിക്ക് ഇപ്പോഴും ഉണ്ട് എന്ന് കരുതുന്നതായി വെളിപ്പെടുത്തി.ഫിബ്രവരി, മാർച്ച് മാസങ്ങളിൽ ഓസ്‌ട്രേലിയയുടെ ഇന്ത്യയുമായുള്ള നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയും തുടർന്നുള്ള മൂന്ന് മത്സര ഏകദിന പരമ്പരയും അക്കിലീസ് ഇഞ്ചുറി മൂലം താരത്തിനു നഷ്ട്ടം ആയി.

Josh Hazlewood chats with Andrew McDonald  •  Getty Images

ഐപിഎലില്‍ വൈകി എത്തിയ താരം റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി മൂന്ന് മത്സരങ്ങൾ മാത്രമാണ് കളിച്ചത്.താരത്തിനെ ഐപിഎലില്‍ നിന്ന് പിന്‍വലിക്കാന്‍ കാരണം ഒരു മുൻകരുതൽ ആയി മാത്രം കണ്ടാല്‍ മതി എന്ന് ഓസ്ട്രേലിയ ക്രിക്കറ്റ് ബോര്‍ഡ് വെളിപ്പെടുത്തിയിരുന്നു.തനിക്ക് ഇപ്പോള്‍ പൂര്‍ണ ഫിട്നെസ്സ് ഉണ്ട് എന്ന് പറഞ്ഞ ഹേസില്‍വുഡ്   വരാനിരിക്കുന്ന ഒരാഴ്ച്ച കൂടി ബോളിങ്ങ് പരിശീലനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യക്കെതിരെ കളിക്കാനുള്ള ടീമില്‍ താന്‍ ഉണ്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഈ അടുത്ത് നടന്ന അഭിമുഖത്തില്‍ താന്‍ മാച്ച് ഫിറ്റ്‌നസ് വീണ്ടെടുത്ത്‌ കഴിഞ്ഞു എന്നും അദ്ദേഹം ഐസിസിയോട് പറഞ്ഞിരുന്നു.

Leave a comment