ബെന്‍സെമക്ക് ബാക്കപ്പ് ആയി റോബര്‍ട്ട് ഫിര്‍മീഞ്ഞോ
ലിവർപൂൾ ഫോർവേഡ് റോബർട്ടോ ഫിർമിനോയെ സൈന്‍ ചെയ്യാന്‍ ഉള്ള ഓപ്ഷനുകള്‍ ആരാഞ്ഞ് റയല്‍ മാഡ്രിഡ്.ലോസ് ബ്ലാങ്കോസ് നിലവിൽ ചെൽസിയുമായുള്ള ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന് തയ്യാറെടുക്കുകയാണ്.സ്ക്വാഡ് ഡെപ്ത് ഇല്ലാത്തത് മൂലം വളരെ മോശം പ്രകടനം ആയിരുന്നു റയല്‍ ലാലിഗയില്‍ കാഴ്ച്ചവെച്ചത്.ഫോര്‍വേഡ് നിരയില്‍ ബെന്‍സെമ,വിനീഷ്യസ് എന്നിവരെ മാത്രം മുന്‍നിര്‍ത്തിയാണ് അന്‍സലോട്ടി റയലിനെ കളിപ്പിക്കുന്നത്.
ഇത് മൂലം പല താരങ്ങളും വളരെ പ്രധാനപ്പെട്ട മത്സരങ്ങളില്‍ പരിക്ക് മൂലം കളിച്ചില്ല.വിന്റര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ പുതിയ സൈനിങ്ങുകള്‍ കോച്ച് ആവശ്യപ്പെട്ടു എങ്കിലും ബോര്‍ഡ് ആ ആവശ്യം നിരസിച്ചു.ഇപ്പോള്‍ കേള്‍ക്കുന്ന റിപ്പോര്‍ട്ട് പ്രകാരം ഒരു സീസണില്‍ കൂടി തുടരാനുള്ള തീരുമാനത്തില്‍ ആണ് അന്‍സലോട്ടി.കരിം ബെന്‍സെമ,ലൂക്കാ മോഡ്രിച്ച്,ക്രൂസ് എന്നിവരെ ഒരു സീസണില്‍ കൂടി കളിപ്പിക്കാനുള്ള തീരുമാനത്തില്‍ ആണ് അദ്ദേഹം.കരിം ബെന്‍സെമക്ക് ഒരു ബാക്കപ്പ് സൈനിങ്ങ് വേണമെന്ന് അന്‍സലോട്ടി മാനേജ്മെന്റിനെ അറിയിച്ചിട്ടുണ്ട്.ഈ സീസണോടെ ലിവര്‍പൂളുമായി കരാര്‍ പൂര്‍ത്തിയാകാന്‍ പോകുന്ന ഫിര്‍മീഞ്ഞോ റയലിന് പറ്റിയ താരം ആവുമെന്ന് മാനെജ്മെന്റ് വിശ്വസിക്കുന്നു.






































