2021-ൽ വെസ്റ്റണ്‍ മക്കെനിയേ സൈന്‍ ചെയ്യാന്‍ യുണൈറ്റഡ് ശ്രമം നടത്തി എന്ന് റിപ്പോര്‍ട്ട് നല്കി ഇറ്റാലിയന്‍ മാധ്യമങ്ങള്‍
നിലവില്‍ ലീഡ്സ് മിഡ്ഫീല്‍ഡര്‍ ആയ വെസ്റ്റൺ മക്കെന്നിയുടെ സൈനിംഗ് ഉറപ്പാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് 2021 ല്‍ താല്പര്യം ഉണ്ടായിരുന്നു എന്ന് ഇറ്റാലിയന്‍ പത്രമായ ഗസറ്റ ഡെല്ലോ സ്പോർട്ട് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.ഡച്ച് താരമായ ഡോണി വാന്‍ ഡേ ബീക്കിനെ ഉള്‍പ്പെടുത്തി ഒരു സ്വാപ് ഡീല്‍ പൂര്‍ത്തിയാക്കുക എന്നത് ആയിരുന്നു യുണൈറ്റഡിന്റെ ലക്ഷ്യം.
ഡോണി വാൻ ഡി ബീക്ക് ഉൾപ്പെട്ട ഒരു സ്വാപ്പ് ഡീൽ ചർച്ച ചെയ്യാൻ യുണൈറ്റഡിന് താൽപ്പര്യമുണ്ടെന്ന് തെളിവുള്ള പേപ്പറുകള്‍ ഇന്നലെ യുവേയുടെ ഓഫീസില്‍ നിന്ന് ലഭിച്ചിരിന്നു.സീരി എ ക്ലബിനെതിരെ നടന്ന സാമ്പത്തിക അന്വേഷണം നടത്തിയ ടീമില്‍ നിന്നും ചോര്‍ന്ന വാര്‍ത്തയാണ് ഇത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.അയാക്സില്‍ നിന്നും വന്ന വാന്‍ ഡി ബീക്ക് ആരാധകര്‍ക്കും മാനേജര്‍ ഒലെക്കും നിരാശ പകര്‍ന്ന് കൊണ്ട് വളരെ മോശം ഫോമില്‍ ആയിരുന്നു അക്കാലത്ത്.അതിനാല്‍ മക്കെന്നിയേ എടുത്ത് പകരം ഡച്ച് താരത്തിനെ യുവന്റ്റസിന് കൊടുത്ത് നല്ലൊരു ഡീല്‍ പൂര്‍ത്തിയാക്കാം എന്ന ലക്ഷ്യത്തില്‍ ആയിരുന്നു മാഞ്ചസ്റ്റര്‍.എന്നാല്‍ താരത്തിനെ മുഴുവന്‍ തുകക്ക് വില്ക്കാന് ആയിരുന്നു യുവേയുടെ ലക്ഷ്യം.അതിനാല്‍ ആ ഡീല്‍ കൂടുതല്‍ ചര്‍ച്ച ചെയ്യാനുള്ള അവസരം യുണൈറ്റഡിന് ലഭിച്ചിരുന്നില്ല.