Arteta means business !!
മൈക്കാലോ മോഡ്രിക് ഒരു ആഴ്സണൽ മാർകി സൈനിങ് ആകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. അവരുടെ മൂക്കിൻ തുമ്പിൽ നിന്നാണ് ചെൽസി താരത്തെ ഹൈജാക് ചെയ്തത്. ട്രാൻസ്ഫർ ജാലകത്തിൽ ക്ലബിന് മറ്റൊരു നാണക്കേടെന്ന് ലോകം വിലയിരുത്തി. അവിടെ നിന്ന് ഈ ജാലകത്തിലെ ഏറ്റവും മികച്ച സൈനിങ് നടത്തിയിരിക്കുകയാണ് ടെക്നിക്കൽ ഡയറക്ടർ എഡുവും മാനേജർ ആർട്ടറ്റായും. ആക്രമണ ഫുട്ബാൾ അഴിച്ചു വിട്ട് ഇംഗ്ലണ്ടിനെ മോഹിപ്പിക്കുന്ന ബ്രൈറ്റണിന്റെ ബെൽജിയം അറ്റാക്കർ ലിയാൻഡ്രോ ട്രോസ്സഡ് ഇനി ആഴ്സണലിന് വേണ്ടി ബൂട്ട് കെട്ടും.
28 വയസ്സുള്ള താരത്തിന് വേണ്ടി 27 മില്യൺ യൂറോ ആണ് ആഴ്സണൽ ചിലവാക്കാൻ പോകുക. മൈക്കാലോ മോഡ്രിക്കിന് ഓഫർ ചെയ്ത തുകയേക്കാൾ 50 മില്യൺ യൂറോ കുറവ്. മാത്രമല്ല യുക്രയിൻ താരത്തിനെ അപേക്ഷിച്ചു പ്രീമിയർ ലീഗ് പരിചയവും ട്രോസ്സഡ് കൊണ്ട് വരും. ഈ സീസണിൽ ഇത് വരെ 7 പ്രീമിയർ ലീഗ് ഗോളുകൾ താരം സ്വന്തം പേരിൽ ചേർത്തിട്ടുണ്ട്. ഇന്ന് മെഡിക്കൽ പൂർത്തിയായാൽ മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെ മത്സരത്തിൽ താരത്തെ കളിപ്പിക്കാനും അവർക്ക് സാധിക്കും. ഗബ്രിയേൽ ജെസുസ് പരിക്ക് പറ്റി പുറത്തിരിക്കുന്ന സാഹചര്യത്തിൽ എഡി എന്കെത്തിയേക്കാളും മികച്ച ഒരു അറ്റാക്കിങ് പ്ലെയറിനെ ആഴ്സണൽ അർഹിച്ചിരുന്നു.
കൃത്യ സമയത്ത് ഇങ്ങനൊരു സൈനിങ് നടത്തിയ ആർട്ടറ്റായുടെ തീരുമാനം അഭിനന്ദനം അർഹിക്കുന്നു. സമ്മർ ട്രാൻസ്ഫർ ജാലകത്തിലും ഇതേ തിരിച്ചു വരവ് ആഴ്സണൽ നടത്തുക ഉണ്ടായി. ലിസാൻഡ്രോ മാർട്ടിനെസ് അവസാന നിമിഷത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തിരഞ്ഞെടുത്തപ്പോൾ സിറ്റിയിൽ നിന്ന് ഷിൻചെങ്കോയെ എത്തിച്ചു ടീമിന്റെ ആവശ്യം അദ്ദേഹം നിറവേറ്റുക ഉണ്ടായി. ഷിൻചെങ്കോയുടെ സൈനിങ് എത്ര ഫലവത്തായിരുന്നു എന്ന് കാലവും തെളിയിച്ചു. സമാനമായ സാഹചര്യം ആണ് ട്രോസാർഡിന്റെ വരവും സംജാതമാകുന്നത്.
തങ്ങൾക്ക് പറ്റാത്ത ഡീലുകൾ നടത്താതെ മികച്ച ഇടപെടലുകളോടെ കുറഞ്ഞ തുകക്ക് മികച്ച താരങ്ങളെ എത്തിക്കുന്ന എഡുവും ആർട്ടറ്റായും മറ്റുള്ളവർക്ക് ഒരു മാതൃകയാണ്. മാർട്ടിനെല്ലി, ഒഡേഗാഡ്, സലീബ എന്നിവരൊക്കെ ഉത്തമ ഉദാഹരങ്ങൾ.
ട്രോസാഡ് വരുന്നത് ആഴ്സനലിന്റെ ആക്രമണത്തിന്റെ മൂർച്ച കൂട്ടും. ജെസ്യൂസിനേക്കാൾ ഇമ്പാക്ട് അദ്ദേഹം സൃഷ്ടിച്ചാൽ അത്ഭുതപ്പെടാനില്ല. പ്രധിരോധ നിരക്ക് വിശ്രമം കൂടാതെ തലവേദന സൃഷ്ഠിക്കുന്ന ട്രോസ്സഡ്, ആർട്ടറ്റ ആവശ്യപ്പെടുന്ന വർക്ക് റേറ്റും ഉള്ള പ്ലയെർ കൂടി ആണ്. മാർട്ടിനെല്ലി – സാക്ക – ട്രോസ്സഡ് ത്രയം ഇംഗ്ലണ്ടിനെ പ്രകമ്പനം കൊള്ളിക്കും, തീർച്ച
27 million..what a bargain






































