നബി കെയിറ്റ സൗജന്യ ട്രാൻസ്ഫറിൽ ലിവർപൂൾ വിടും
ഫ്രീ ട്രാൻസ്ഫറിൽ ക്ലബ് വിടാൻ നബി കെയ്റ്റയെ ലിവർപൂൾ അനുവദിക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട്.റെഡ്സുമായുള്ള 27-കാരന്റെ നിലവിലെ കരാർ ജൂണോടെ അവസാനിക്കും.2018 ൽ ആർ ബി ലെപ്സിഗിൽ നിന്ന് എത്തിയതിന് ശേഷം ലിവർപൂളിനായി 123 മത്സരങ്ങൾ കളിച്ച കെയിറ്റ 11 ഗോളുകളും ഏഴ് അസിസ്റ്റുകളും ലിവര്‍പൂളിനു വേണ്ടി നേടിയിട്ട് ഉണ്ട്.
പരിക്കുകളും ഫോമില്ലായ്മയും മൂലം ക്ലോപ്പിന്റെ ടീമില്‍ ഇടം നേടാന്‍ താരം നന്നേ പാടുപ്പെട്ടു. മിഡ്ഫീല്‍ഡറേ നിലനിര്‍ത്തുന്നതിന് വേണ്ടി ഒരു കാലത്ത് ചര്‍ച്ചകള്‍ ക്ലബ് നടത്തിയിരുന്നു എങ്കിലും നിലവില്‍ താരത്തിനെ ഒഴിവാക്കാന്‍ തന്നെ ആണ് മാനെജ്മെന്റ് തീരുമാനം. തുടര്‍ച്ചയായ പരിക്കുകളും കൂടാതെ ഫോം ഇലായ്മയും മൂലം വേതനം ചുരുക്കാന്‍ ലിവര്‍പൂള്‍ ആവശ്യപ്പെട്ടു എങ്കിലും നബി കെയിറ്റ തയ്യാറായില്ല എന്നതാണ് അതിനു കാരണം. വരാനിരിക്കുന്ന സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ അദ്ദേഹം ഒരു ഫ്രീ എജന്റ്റ് ആയി മാറും.നിലവില്‍ ഏതു ക്ലബും താരത്തിന്റെ സൈനിങ്ങില്‍ താല്പര്യം പ്രകടിപ്പിച്ചിട്ടില്ല എന്നും ഫുട്ബോൾ ഇൻസൈഡർ രേഖപ്പെടുത്തുന്നു.