വൗട്ട് വെഗോസ്റ്റ് – മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രാന്‍സ്ഫര്‍ നാടകത്തിന് അന്ത്യമൊരുങ്ങുന്നു
മാഞ്ചസ്റ്റർ യുണൈറ്റഡ് വൗട്ട് വെഗോർസ്റ്റിനെ ഒപ്പിടാൻ വാക്കാലുള്ള കരാറിൽ എത്തി. സ്ട്രൈക്കറുടെ ലോൺ നേരത്തെ അവസാനിപ്പിക്കാനും കൂടാതെ ബേൺലിയിൽ നിന്ന് താരത്തിന്റെ സേവനത്തിനു വേണ്ടിയും 3 മില്യൺ യൂറോ യുണൈറ്റഡ് നല്കി എന്നാണ് അറിയാന്‍ കഴിഞ്ഞത്.16 ടർക്കിഷ് ലീഗ് മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകൾ നേടിയ നെതർലൻഡ്സ് ഇന്റർനാഷണലിന് അനുയോജ്യമായ പകരക്കാരനെ കണ്ടെത്തിയാൽ മാത്രമേ ബെസിക്റ്റാസ് ട്രാന്‍സ്ഫറിനു അന്തിമ അനുമതി നല്‍കുകയുള്ളൂ.
മുന്‍ അല്‍ നാസര്‍ കളിക്കാരന് ആയിരുന്ന കാമറൂൺ സ്ട്രൈക്കർ വിൻസെന്റ് അബൂബക്കറാണ് അവരുടെ പ്രധാന ലക്ഷ്യം.പരിമിതമായ ബഡ്ജറ്റിൽ ഒരു സ്ട്രൈക്കറേ സൈന്‍ ചെയ്യുക എന്ന ലക്ഷ്യം നിറവേറ്റാന്‍ എറിക് ടെൻ ഹാഗ് ക്ലബ് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു.ഡച്ച് താരത്തിന്റെ വരവോടെ ടീം മുന്നേറ്റ നിരയില്‍ നേരിടുന്ന പ്രശ്നങ്ങള്‍ എല്ലാത്തിനും ഒരറുതി വരുമെന്ന് എറിക് ടെന്‍ ഹാഗ് വിശ്വസിക്കുന്നു.






































