ബ്രസീലിയന്‍ യുവ താരത്തിന്റെ സൈനിങ്ങ് പ്രഖ്യാപ്പിച്ച് ചെല്‍സി
ബ്രസീലിയൻ ക്ലബ് വാസ്കോഡ ഗാമയിൽ നിന്ന് ആന്ദ്രേ സാന്റോസിനെ കൊണ്ടുവന്ന് ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ചെൽസി അവരുടെ അടുത്ത സൈനിങ്ങ് പൂര്‍ത്തിയാക്കി.18 കാരനായ മിഡ്ഫീൽഡർ ഗ്രഹാം പോട്ടറുടെ ടീമിലെ മൂന്നാമത്തെ സൈനിങ്ങ് ആണ്.ഈ സീസണിൽ ഇതുവരെ ബ്രസീലിന്റെ സീരി ബി ടീം ആയ വാസ്കോഡ ഗാമക്ക് വേണ്ടി 33 തവണ സാന്റോസ് കളിക്കുകയും എട്ട് തവണ സ്കോർ ചെയ്യുകയും ചെയ്തു.
അദ്ദേഹം ഇതുവരെ ദേശീയ തലത്തില്‍ സീനിയര്‍ ബ്രസീല ടീമിന് വേണ്ടി വേണ്ടി കളിച്ചിട്ടില്ല എങ്കിലും അണ്ടർ -16, അണ്ടർ -18, അണ്ടർ -20 ടീമുകൾക്കായി അദ്ദേഹം ബൂട്ട് അണിഞ്ഞിട്ടുണ്ട്. ജനുവരി 12ന് ഫുൾഹാമിൽ വെച്ച് സാന്റോസിന് ചെല്‍സി ഷര്‍ട്ടില്‍ പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിക്കാന്‍ ആയേക്കും.






































