European Football Foot Ball Top News

ഒടുവിൽ ഡാനിലോ രക്ഷകനായി; ഉഡിനീസിനെ കീഴടക്കി യുവൻ്റസ്.!

January 8, 2023

author:

ഒടുവിൽ ഡാനിലോ രക്ഷകനായി; ഉഡിനീസിനെ കീഴടക്കി യുവൻ്റസ്.!

സീരി എയിൽ അരങ്ങേറിയ അതിവാശിയേറിയ പോരാട്ടത്തിൽ ഉഡിനീസിനെതിരെ മുൻ ചാമ്പ്യന്മാരായ യുവൻ്റസിന് വിജയം. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് മാക്സിമിലിയാനോ അലെഗ്രിയും സംഘവും ജയിച്ചുകയറിയത്. രണ്ടാം പകുതിയുടെ 86ആം മിനിറ്റിൽ ആയിരുന്നു മത്സരത്തിലെ ഏകഗോൾ പിറക്കുന്നത്. സബ് ആയി കളത്തിലിറങ്ങിയ ഫെഡറിക്കോ ചിയേസ നൽകിയ പാസിൽ നിന്നും ബ്രസീലിയൻ താരം ഡാനിലോയാണ് ആതിഥേയർക്കായി വിജയഗോൾ സ്വന്തമാക്കിയത്.

യുവൻ്റസിന് ഒപ്പം നിന്നുള്ള ആക്രമണമായിരുന്നു ഉഡിനീസും പുറത്തെടുത്തത്. എന്നാൽ ഗോൾ നേടുവാൻ അവർക്കായില്ല. മത്സരത്തിൽ കൂടുതൽ ഗോളുകൾ പിറക്കാനുള്ള അവസരങ്ങൾ ഇരുടീമുകൾക്കും ലഭിച്ചതാണ്. എന്നാൽ ഫിനിഷിങ്ങിലെ പോരായ്മകളും, നിർഭാഗ്യവും ഗോളിനെ അകറ്റി നിർത്തുകയായിരുന്നു. ഒടുവിൽ ഏകപക്ഷീയമായ ഒരു ഗോളിന് വിലപ്പെട്ട 3 പോയിൻ്റ് സ്വന്തമാക്കാൻ യുവൻ്റസിന് സാധിച്ചു.

ഈയൊരു വിജയത്തോടെ 17 മത്സരങ്ങളിൽ നിന്നും 37 പോയിൻ്റ് നേടിയ യുവെ മിലാനെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് കയറി. അത്രയും മത്സരങ്ങളിൽ നിന്നും 25 പോയിൻ്റുമായി ഉഡിനീസ് 8ആം സ്ഥാനത്താണുള്ളത്.

Leave a comment