European Football Foot Ball Top News transfer news

പോളണ്ട് ഡിഫൻഡർ ബെറെസിൻസ്കി നാപ്പോളിയിലേക്ക് ഉടനെ ചേക്കേറും

January 6, 2023

പോളണ്ട് ഡിഫൻഡർ ബെറെസിൻസ്കി നാപ്പോളിയിലേക്ക് ഉടനെ ചേക്കേറും

പോളണ്ട് റൈറ്റ് ബാക്ക് ബാർട്ടോസ് ബെറെസിൻസ്‌കി സാംപ്‌ഡോറിയയിൽ നിന്ന് നാപ്പോളിയിലേക്ക് ചുവടുമാറ്റം നടത്തുന്നതിന്‍റെ വളരെ അരികില്‍ എത്തിയിരിക്കുന്നു.രണ്ട് ക്ലബ്ബുകളും വിപുലമായ ചർച്ചകളിലാണ് എന്ന് നാപോളിയുടെ സ്‌പോർടിംഗ് ഡയറക്ടർ ക്രിസ്റ്റ്യാനോ ജിയൂന്റോളി വ്യാഴാഴ്ച പറഞ്ഞു.2022 ഫിഫ ലോകകപ്പിൽ പോളണ്ടിനായി മൂന്ന് മത്സരങ്ങൾ കളിച്ച ബെറെസിൻസ്‌കി, നാപോളിയില്‍ കളിക്കാനുള്ള ആഗ്രഹം സാംപ്‌ഡോറിയയോട് വെളിപ്പെടുത്തിയിരുന്നു.

Napoli close in on Bereszynski swap deal with Samp - Football Italia

നിലവില്‍ ചര്‍ച്ചയില്‍ വളരെ അധികം പുരോഗതി കാണാന്‍ കഴിയുന്നുണ്ട് എന്നും ഉടന്‍ തന്നെ ഒരു ഡീല്‍ ഔദ്യോഗികമായി പ്രഖ്യാപ്പിക്കും എന്നും ജിയൂന്റോലി മാധ്യമങ്ങളോട് പറഞ്ഞു.കുറെ കാലത്തെ ഇടവേളക്ക് ശേഷം സീരി എ യില്‍ ഒന്നാം സ്ഥാനത് ഇരിക്കുന്ന നാപോളി വരാനിരിക്കുന്ന വിന്‍റര്‍ ട്രാന്‍സ്ഫറില്‍ ടീമിനെ കൂടുതല്‍ ബലപ്പെടുത്താന്‍ ശ്രമിച്ചേക്കും. മൊറോക്കൻ താരം ആയ  മിഡ്‌ഫീൽഡർ അസെദീൻ ഔനഹിയേയും സൈന്‍ ചെയ്യാന്‍ നാപോളി ശ്രമിക്കുന്നതായി വാര്‍ത്തയുണ്ട്.

Leave a comment