ബാൽദേയുടെ കരാർ പുതുക്കാൻ ഒരുങ്ങി ബാർസലോണ.!
സ്പാനിഷ് ക്ലബ്ബ് എഫ്സി ബാർസലോണയുടെ വിങ്ബാക്ക് താരമാണ് 19 വയസ് മാത്രം പ്രായമുള്ള അലെജാൻഡ്രോ ബാൽദേ. ഇപ്പോഴിതാ യുവതാരത്തിൻ്റെ കരാർ പുതുക്കുന്നതിൻ്റെ തൊട്ടരികിൽ എത്തിയിരിക്കുകയാണ് ബാർസലോണ. ബാൽദേയ്ക്കും ക്ലബിൽ തുടരുവാൻ തന്നെയാണ് താൽപര്യം. അതുകൊണ്ടുതന്നെ ഈയൊരു കോൺട്രാക്ട് എക്സ്റ്റൻഷൻ ഉടനെതന്നെ നടക്കുമെന്നാണ് അറിയുവാൻ കഴിയുന്നത്. ഒരു വലിയ റിലീസ് ക്ലോസ് കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള അടുത്ത 5 വർഷത്തേക്കുള്ള ഡീൽ ആയിരിക്കും ബാർസ താരവുമായി ഒപ്പുവെക്കുക.
2021ൽ ബാർസ ബി ടീമിൽ നിന്നും ബാർസയുടെ മെയിൻ ടീമിന് വേണ്ടി അരങ്ങേറിയ താരം ഇതുവരെ 17 മത്സരങ്ങളിൽ ടീമിനായി കളത്തിലിറങ്ങിയിട്ടുണ്ട്. ജോർഡി ആൽബ വരുന്ന സമ്മറിൽ ക്ലബ് വിട്ടേക്കാമെന്ന സാഹചര്യം നിലനിൽക്കെ താരത്തിന് കൂടുതൽ അവസരങ്ങൾ വരും മത്സരങ്ങളിൽ ലഭിച്ചേക്കും.






































