താരലേലത്തിന് മുന്നോടിയായി വൻ അഴിച്ചുപണിയുമായി സൺറൈസേഴ്സ്
ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി ടീമിലെ പ്രമുഖ താരങ്ങളെ ഉള്‍പ്പെടെ ഒഴിവാക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ്. കെയ്ന്‍ വില്യംസണും നിക്കോളാസ് പുരാനും അടക്കം 12 താരങ്ങളെ ഒഴിവാക്കി ലേലത്തില്‍ വന്‍ വിളികള്‍ക്കാണ് സണ്‍റൈസേഴ്സ് തയാറെടുക്കുന്നത്.
കെയ്ൻ വില്യംസൺ, നിക്കോളാസ് പുരാൻ, ജഗദീശ സുചിത്, പ്രിയം ഗാർഗ്, രവികുമാർ സമർത്ഥ്, റൊമാരിയോ ഷെപ്പേർഡ്, സൗരഭ് ദുബെ, സീന്‍ ആബട്ട്, ശശാങ്ക് സിംഗ്, ശ്രേയസ് ഗോപാൽ, സുശാന്ത് മിശ്ര, വിഷ്ണു വിനോദ് എന്നിവരെയാണ് എസ്ആർഎച്ച് ഒഴിവാക്കിയത്. അതേമയം അബ്ദുൾ സമദ്, ഐഡൻ മർക്രം, രാഹുൽ ത്രിപാഠി, ഗ്ലെൻ ഫിലിപ്സ്, അഭിഷേക് ശർമ്മ, മാർക്കോ ജാൻസെൻ, വാഷിംഗ്ടൺ സുന്ദർ, ഫസൽഹഖ് ഫാറൂഖി, കാർത്തിക് ത്യാഗി, ഭുവനേശ്വർ കുമാർ, ടി നടരാജൻ, ഉമ്രാൻ മാലിക് എന്നിവരെ ടീം നിലനിർത്തുകയും ചെയ്തു.
നടക്കാനിരിക്കുന്ന മിനി ലേലത്തിലൂടെ ഒരു പുത്തന്‍ ടീമിനെ തന്നെ വാര്‍ത്തെടുക്കാനാണ് മാനേജ്മെന്റിന്റെ തീരുമാനം. 42.25 കോടി രൂപയാണ് സണ്‍റൈസേഴ്സിന്റെ പേഴ്സില്‍ ബാക്കിയുള്ളത്. മറ്റ് ടീമുകളൊന്നും ഇതിന്റെ തൊട്ടടുത്ത് പോലുമില്ല. നാല് വിദേശ താരങ്ങളെ വിളിച്ചെടുക്കാനുള്ള അവസരവും സണ്‍റൈസേഴ്സിനുണ്ട്.