ലോകകപ്പിനായുള്ള 26 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ച് സെർബിയ.!
ഖത്തർ ലോകകപ്പിന് പന്തുരുളാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇതിനോടകം തന്നെ ഒട്ടുമിക്ക ടീമുകളും അവരുടെ സ്ക്വാഡ് അനൗൺസ്മെൻ്റ് പൂർത്തിയാക്കിയിട്ടുണ്ട്. ഇപ്പോഴിതാ യൂറോപ്യൻ ടീം ആയ സെർബിയയും അവരുടെ സ്ക്വാഡ് അനൗൺസ് ചെയ്തിരിക്കുകയാണ്. സെർജി മിലിങ്കോവിച്ച് സാവിച്ച്, ഫിലിപ് കോസ്റ്റിച്ച്, ഡ്യുസാൻ റ്റാഡിച്ച്, അലക്സാണ്ടർ മിത്രോവിച്ച്, ലൂക്കാ ജോവിച്ച്, ഡ്യുസാൻ വ്ലഹോവിച്ച് തുടങ്ങിയ പ്രധാന താരങ്ങൾ എല്ലാവരും തന്നെ ഈയൊരു സ്ക്വാഡിൽ ഇടം കണ്ടെത്തിയിട്ടുണ്ട്.
എന്തായാലും നമുക്ക് അവരുടെ സ്ക്വാഡ് ഒന്ന് കാണാം;

ഇതാണ് ഇത്തവണ ഡ്രഗാൻ സ്റ്റോജ്കോവിച്ചിന് കീഴിൽ ഖത്തറിലേക്ക് പറക്കുന്ന സെർബിയൻ സ്ക്വാഡ്. യൂറോപ്പിലെ ടോപ് 5 ലീഗുകളിൽ കരുത്ത് തെളിയിച്ച ഒരുപിടി താരങ്ങൾ ടീമിലുണ്ട്. എന്നിരുന്നാലും ബ്രസീൽ, സ്വിറ്റ്സർലൻഡ്, കാമറൂൺ എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് ജിയിലാണ് സെർബിയ ഉള്ളത്. അതുകൊണ്ടുതന്നെ ഗ്രൂപ്പ് ഘട്ടം പിന്നിടുക എന്നത് അല്പം ബുദ്ധിമുട്ട് ഏറിയ കാര്യമാണ്. കഴിഞ്ഞ ലോകകപ്പിലും ബ്രസീൽ, സ്വിറ്റ്സർലൻഡ് ടീമുകൾക്കൊപ്പം തന്നെയായിരുന്നു സെർബിയ ഉണ്ടായിരുന്നത്. അന്ന് ഗ്രൂപ്പ് ഘട്ടം പിന്നിടാൻ അവർക്ക് സാധിച്ചില്ല. ഇത്തവണ ഇനി എന്താകും സംഭവിക്കുക എന്നറിയാൻ നമുക്ക് കാത്തിരിക്കാം.






































