European Football Foot Ball Top News transfer news

അന്‍സു ഫാട്ടിയേ വില്‍ക്കാന്‍ ഒരുങ്ങി ബാഴ്സ ; ഹൃദയം തകര്‍ന്ന് ആരാധകര്‍

November 11, 2022

അന്‍സു ഫാട്ടിയേ വില്‍ക്കാന്‍ ഒരുങ്ങി ബാഴ്സ ; ഹൃദയം തകര്‍ന്ന് ആരാധകര്‍

സ്ക്വാഡിനെ ശക്തിപ്പെടുത്തുന്നതിനായി ബാഴ്‌സലോണക്ക് പണം അത്യാവശ്യം ആയി വരുകയാണ്.അതിനു അവര്‍ ഇനിയും കൂടുതല്‍ ബിസിനസ് നടത്തേണ്ടത് അനിവാര്യം ആയി മാറിയിരിക്കുകയാണ്.വേനൽക്കാലത്ത്, ക്ലബ്ബ് ഫ്രെങ്കി ഡി ജോംഗിനെ വിൽക്കാൻ ശ്രമിച്ചു.അത് നടക്കാതെ പോയി എങ്കിലും ഇപ്പോള്‍ ബാഴ്സ ടീമില്‍ താരം മെച്ചപ്പെട്ട പ്രകടനത്തിലൂടെ ആ തീരുമാനം ശരിയായി എന്ന് തെളിയിച്ക് വരുന്നു.

Ansu Fati: The Barcelona Phenom Who Came from Nowhere | News, Scores,  Highlights, Stats, and Rumors | Bleacher Report

അടുത്ത സമ്മറില്‍ ടീം ശക്തിപ്പെടുത്താന്‍ വേണ്ടി നല്ല വില ലഭിക്കാന്‍ പോകുന്ന താരങ്ങളെ വില്‍ക്കാന്‍ ബാഴ്സ തയ്യാറാണ്. ക്ലബ് വില്‍ക്കാന്‍ ഒരുങ്ങുന്ന താരത്തിന്‍റെ പേര് കേട്ട  ബാഴ്സ ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്.ലാമാസിയയില്‍ നിന്നും വളര്‍ന്ന് വന്ന സ്പാനിഷ് യുവ താരമായ അന്‍സു ഫാട്ടിയാണത്.പാരീസ് സെന്റ് ജെർമെയ്ൻ, ബയേൺ മ്യൂണിക്ക്,കൂടാതെ പ്രീമിയർ ലീഗിലെ നിരവധി  പ്രധാന ക്ലബ്ബുകളില്‍ നിന്നും താരത്തിന് വേണ്ടി താല്‍പര്യം വരുന്നുണ്ട്.താരത്തിന്‍റെ ഏജന്റ് ജോർജ്ജ് മെൻഡസിനോട് ക്ലബുകളുടെ ഓഫര്‍ കേള്‍ക്കാന്‍ ബാഴ്സ ബോര്‍ഡ് ഈ ആഴ്ച്ചയോടെ പച്ച കൊടി കാട്ടിയതായി സ്പാനിഷ് മാധ്യമങ്ങളും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.സാവിയുടെ കീഴില്‍ കളിക്കാന്‍ സമയം ലഭിക്കാതെ പോകുന്നത് മറ്റ്‌ ഓപ്ഷനുകള്‍ തേടാന്‍ താരത്തിനെയും നിര്‍ബന്ധിപ്പിക്കുകയാണ്.

Leave a comment