ആഴ്സണലിന്റെ വില്യം സാലിബയേ ലക്ഷ്യമിട്ട് അത്ലറ്റിക്കോ മാഡ്രിഡ്
ആഴ്സണലിൽ വില്യം സാലിബയുടെ കരാർ സാഹചര്യം അത്ലറ്റിക്കോ മാഡ്രിഡ് സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി റിപ്പോർട്ട്.സെന്റ്-എറ്റിയെൻ, നൈസ്, മാർസെയില്‍ എന്നിവരോടൊപ്പം വായ്പയിൽ മൂന്ന് വർഷം ചെലവഴിച്ചതിന് ശേഷം മൈക്കൽ അർട്ടെറ്റയ്ക്ക് കീഴിൽ ഒരു മികച്ച സീസൺ ആസ്വദിക്കുകയാണ് സാലിബ നിലവില്‍.ആഴ്സണലിന്റെ ബാക്ക്ലൈനിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്ന താരം ഗബ്രിയേൽ മഗൽഹേസുമായി മികച്ച പങ്കാളിത്തം രൂപീകരിച്ചു കഴിഞ്ഞിരിക്കുന്നു.
ഈ സീസണിന്റെ അവസാനത്തിൽ അദ്ദേഹത്തിന്റെ നിലവിലെ കരാർ അവസാനിക്കാനിരിക്കെ താരത്തിനെ നിലനിര്‍ത്താന്‍ ആണ് ആഴ്സണലിന്റെ തീരുമാനം.എത്രയും പെട്ടെന്ന് തന്നെ നീക്കം നടത്തേണ്ടത് വളരെ അത്യാവശ്യം ആണ് എന്ന് ആഴ്സണല്‍ ബോര്‍ഡ് കരുതുന്നു.എന്തെന്നാല്‍ നിരവധി യൂറോപ്പ്യന്‍ മുന്‍നിര ക്ലബുകള്‍ താരത്തിന്റെ പ്രൊഫൈലില്‍ താല്പര്യം അറിയിച്ച് കഴിഞ്ഞിരിക്കുന്നു.പ്രമുഘ ട്രാന്‍സ്ഫര്‍ വിദഗ്ദ മാധ്യമമായ ഫിചാജസ് നല്കിയ റിപ്പോര്‍ട്ട് അനുസരിച്ച് താരത്തിനെ സൈന്‍ ചെയ്യാന്‍ താല്പര്യപ്പെടുന്നവരുടെ ലിസ്റ്റില്‍ മുന്‍ പന്തിയില്‍ ആണ് അത്ലറ്റിക്കോ മാഡ്രിഡ്.ഇതിനു മുമ്പ് രണ്ട് തവണ താരത്തിനെ സൈൻ ചെയ്യാൻ ശ്രമിച്ച് അവര്‍ പരാജയപ്പെട്ടിട്ടുണ്ട്.






































