ബയേൺ മ്യൂണിക്ക് എറിക് മാക്‌സിം ചൗപോ-മോട്ടിങ്ങിന് പുതിയ കരാർ നൽകാന്‍ ഒരുങ്ങുന്നു
എറിക് മാക്‌സിം ചൗപോ-മോട്ടിങ്ങിന് എത്രയും വേഗം ഒരു പുതിയ കരാർ കൈമാറാൻ ബയേൺ മ്യൂണിക്ക് താൽപ്പര്യപ്പെടുന്നുവെന്ന് റിപ്പോർട്ട്.സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ജർമ്മൻ ഭീമന്മാർ റോബർട്ട് ലെവൻഡോവ്സ്കിയെ ബാഴ്സലോണയ്ക്ക് വിറ്റപ്പോൾ സമാനമായ ഒരു പകരക്കാരനെ കൊണ്ടുവരുന്നതില്‍ അവര്‍ പരാജയപ്പെട്ടു.
കാമറൂൺ ഇന്റർനാഷണൽ താരം 2020-ൽ എത്തിയതു മുതൽ ഒരു ബാക്കപ്പ് സ്ക്വാഡ് അംഗം മാത്രം ആയിരുന്നു.എന്നാല്‍ കഴിഞ്ഞ മാസത്തില്‍ താരത്തിന്‍റെ ഫോം മ്യൂണിക്കില്‍ ഒരു പുതിയ കോമ്പിനേഷന് വഴിവെച്ചു.താരം തന്റെ അവസാന ആറ് മത്സരങ്ങളിൽ ഏഴ് ഗോളുകളും രണ്ട് അസിസ്റ്റുകളും സംഭാവന ചെയ്തിട്ടുണ്ട്.ട്രാൻസ്ഫർ വിദഗ്ദ്ധനായ ഫാബ്രിസിയോ റൊമാനോ പറയുന്നതനുസരിച്ച്,താരത്തിന് ഒരു പുതിയ കരാർ അടുത്ത മാസം തന്നെ ക്ലബ് നല്‍കിയേക്കും. താരത്തിന്‍റെ പ്രൊഫഷണല്‍ പെരുമാറ്റം ക്ലബ് അധികൃതരെ ഏറെ സന്തോഷത്തില്‍ ആഴ്ത്തുന്നു എന്നും റൊമാനോ കൂട്ടിച്ചേർത്തു.






































