EPL 2022 European Football Foot Ball Top News transfer news

ജൂഡ് ബെല്ലിംഗ്ഹാമിനെ നോണ്‍ യൂറോപ്പിയന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ഒരുങ്ങി റയല്‍

November 1, 2022

ജൂഡ് ബെല്ലിംഗ്ഹാമിനെ നോണ്‍ യൂറോപ്പിയന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ഒരുങ്ങി റയല്‍

ബൊറൂസിയ ഡോർട്ട്മുണ്ട് താരം ജൂഡ് ബെല്ലിംഗ്ഹാമിന്റെ സമ്മർ ട്രാൻസ്ഫർ നീക്കത്തിനു വേണ്ടി റയൽ മാഡ്രിഡ് ആദ്യ ചുവടുകൾ വച്ചു തുടങ്ങിയിരിക്കുന്നു.ഇംഗ്ലണ്ട് ഇന്റർനാഷണൽ ബെല്ലിംഗ്ഹാം അടുത്ത  സീസണില്‍ ഡോര്‍ട്ടുമുണ്ട് വിടാന്‍ ഒരുങ്ങുകയാണ്.താരത്തിന് വേണ്ടി പല ക്ലബുകളും ഡോര്‍ട്ടുമുണ്ടിന്റെ വാതിലുകളില്‍ മുട്ടുന്നുണ്ട്.ലിവര്‍പൂള്‍,റയല്‍ മാഡ്രിഡ്‌,സിറ്റി എന്നിങ്ങനെ പോകുന്നു താരത്തിന്‍റെ ആവശ്യക്കാരുടെ ലിസ്റ്റ്.

Jude Bellingham Had to Finish Homework Before England Debut

ഡെയ്‌ലി മെയിലിൽ നിന്നുള്ള മുൻ റിപ്പോർട്ടുകൾ  2023-ൽ ഡോർട്ട്മുണ്ടിനു 100 മില്യൺ യൂറോ നൽകാനുള്ള റയൽ മാഡ്രിഡിന്റെ സന്നദ്ധത സൂചിപ്പിച്ചിരുന്നു.ഇന്നലെ സ്പാനിഷ് റിപ്പോര്‍ട്ടുകള്‍ പ്രകാരം  ലോസ് ബ്ലാങ്കോസ് ബെല്ലിംഗ്ഹാമിന് അവരുടെ പുതിയ നോൺ- യൂറോപ്പിയന്‍  സ്ക്വാഡ് സ്പോട്ടുകളിൽ ഒന്ന് വാഗ്ദാനം ചെയ്യാൻ തയ്യാറാണ്.റോഡ്രിഗോ ഗോസ്, എഡർ മിലിറ്റാവോ, വിനീഷ്യസ് ജൂനിയർ എന്നിവരെല്ലാം ഇപ്പോള്‍ യൂറോപ്യൻ പൗരത്വം നേടിയിട്ടുണ്ട്.ബ്രെക്സിറ്റ് മൂലം  ബെലിംഗ്ഹാമിന്  നോൺ- യൂറോപ്പിയന്‍ താരം എന്ന ലേബലിലേ കളിക്കാന്‍ കഴിയൂ.

Leave a comment