ജോവോ ഫെലിക്സിനായി ബയേൺ മ്യൂണിക്കിന്റെ 85 മില്യൺ പൗണ്ടിന്റെ ബിഡ് അത്ലറ്റിക്കോ നിരസിച്ചു
സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ പോർച്ചുഗീസ് ആക്രമണകാരിയായ ജോവോ ഫെലിക്സിന് ബയേൺ മ്യൂണിക്കിൽ നിന്ന് 85 മില്യൺ പൗണ്ട് ഓഫർ അത്ലറ്റിക്കോ മാഡ്രിഡ് നിരസിച്ചതായി റിപ്പോർട്ട്.2019-ലെ വേനൽക്കാലത്ത് ബെൻഫിക്കയിൽ നിന്ന് 114 മില്യൺ യൂറോ ഫീസില്‍ ആണ് താരം മാഡ്രിഡിലേക്ക് എത്തിയത്.ഡീഗോ സിമിയോണിയുടെ ടീമിനായി 126 മത്സരങ്ങളിൽ നിന്ന് 31 ഗോളുകളും 18 അസിസ്റ്റുകളും ഫെലിക്സ് നേടി എങ്കിലും തന്റെ പ്രൈസ് ടാഗ് ന്യായീകരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.
ഇകഴിഞ്ഞ വേനൽക്കാല ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ താരത്തിന്റെ സേവനങ്ങൾക്കായി ബയേൺ മ്യൂണിക്ക് 85 മില്യൺ പൗണ്ടിന്റെ ബിഡ് മായി മുന്നോട്ട് വന്നതായി മാർക്ക അവകാശപ്പെടുന്നു, എന്നാൽ അത്ലറ്റിക്കോ ഈ നീക്കം നിരസിച്ചു.മുൻ ബെൻഫിക്ക സ്റ്റാർലെറ്റ് 2026 വരെ വാൻഡ മെട്രോപൊളിറ്റാനോയിൽ കരാറില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.താരത്തിനും എത്രയും പെട്ടെന്ന് ക്ലബ് വിടാനുള്ള ആഗ്രഹത്തില്‍ ആണ്.കഴിഞ്ഞ സമ്മറില്‍ ഒരു ഡീലില്‍ എത്താന്‍ കഴിഞ്ഞില്ല എങ്കിലും അടുത്ത വിന്‍ഡോയില്‍ ശ്രമം ജര്‍മന്‍ ചാമ്പ്യന്മാര് പുനരാരംഭിക്കുമെന്നും സ്പാനിഷ് മാധ്യമങ്ങള്‍ കൂട്ടിച്ചേര്‍ത്തു.






































