European Football Foot Ball Top News

റേഞ്ചേഴ്സിനെ ഗോൾമഴയിൽ മുക്കി ലിവർപൂൾ.!

October 13, 2022

author:

റേഞ്ചേഴ്സിനെ ഗോൾമഴയിൽ മുക്കി ലിവർപൂൾ.!

യുവേഫ ചാമ്പ്യൻസ് ലീഗിൻ്റെ ഗ്രൂപ്പ് എയിലെ മത്സരത്തിൽ റേഞ്ചേഴ്സിനെ തകർത്ത് തരിപ്പണമാക്കി ലിവർപൂൾ. ഒന്നിനെതിരെ ഏഴ് ഗോളുകൾക്കാണ് ക്ലോപ്പും സംഘവും വിജയക്കൊടി പാറിച്ചത്. മത്സരത്തിൽ മൊഹമ്മദ് സലാ ഹാട്രിക് നേടിയപ്പോൾ റോബർട്ടോ ഫെർമിനോ ഇരട്ടഗോളുകൾ സ്വന്തമാക്കി. ശേഷിച്ച 2 ഗോൾ ഡാർവിൻ ന്യൂനസും, ഹാർവി എല്ലിയോട്ടുമാണ് നേടിയത്. റേഞ്ചേഴ്സിൻ്റെ ആശ്വാസഗോൾ നേടിയത് സ്കോട്ട് അർഫീൽഡ് ആണ്. ലിവർപൂൾ തങ്ങളുടെ 6 ഗോളുകളും സ്വന്തമാക്കിയത് രണ്ടാം പകുതിയിൽ ആയിരുന്നു. ആദ്യ പകുതി 1-1 എന്ന നിലയിലാണ് അവസാനിച്ചത്.

മത്സരത്തിൽ പിന്നിൽ നിന്ന ശേഷമാണ് ലിവർപൂൾ 7 ഗോളുകൾ അടിച്ചത് എന്നത് കൗതുകകരമായി. മത്സരത്തിൽ ഹാട്രിക് നേടിയ സലായാണ് കൂടുതൽ തിളങ്ങിയതെങ്കിലും ഇരട്ട ഗോളുകൾക്ക് പുറമെ ഇരട്ട അസിസ്റ്റുകൾ കൂടി സ്വന്തമാക്കുവാൻ ഫെർമിനോയ്ക്ക് കഴിഞ്ഞു. അതോടൊപ്പം ഡിയേഗോ ജോട്ടയും മത്സരത്തിൽ മിന്നിയിരുന്നു. താരം ഹാട്രിക് അസിസ്റ്റുകൾ ആണ് സ്വന്തം പേരിൽ കുറിച്ചത്. സമീപകാലത്തെ മോശം ഫോമിൽ നിന്നും താത്കാലിക ആശ്വാസം നൽകുന്നതായി ക്ലോപ്പിനും സംഘത്തിനും ഈ വിജയം. കൂടാതെ 4 കളികളിൽ നിന്നും 9 പോയിൻ്റുമായി നോക്കൗട്ട് ഏറെക്കുറെ ഉറപ്പിക്കാനും ലിവർപൂളിനായി.

Leave a comment