മേസൺ മൗണ്ട് കരാർ ചർച്ചകളുമായി ചെൽസി പുരോഗമിക്കുന്നു
ഒരു പുതിയ കരാറിനെക്കുറിച്ച് ചെൽസി മിഡ്ഫീൽഡർ മേസൺ മൗണ്ടുമായി ക്ലബ് മാനെജ്മെന്റ് ചർച്ചകൾ തുടരുന്നു.ടോഡ് ബോഹ്ലി ക്ലബ്ബിൽ എത്തിയതിന് ശേഷം ഇംഗ്ലീഷ് താരത്തിന് ഒരു ദീര്ഗ കാല കരാര്‍ നല്കാന് തീരുമാനിച്ചിരുന്നു.റീസ് ജെയിംസ് ആയിരുന്നു ആദ്യത്തെ ഓപ്ഷന്.താരത്തിനെ കൊണ്ട് ആറ് വർഷത്തെ കരറില്‍ ഒപ്പിടുന്ന കര്‍ത്തവ്യത്തില്‍ വിജയം നേടിയ ചെല്‍സിയുടെ അടുത്ത ലക്ഷ്യം മൗണ്ട് തന്നെ ആണ്.
വാരാന്ത്യത്തിൽ വോൾവ്സിനെതിരായ 3-0 വിജയത്തില്‍ താരം ഇരട്ട ഗോള്‍ നേടിയിരുന്നു. മാനേജർ ഗ്രഹാം പോട്ടർ തന്റെ പദ്ധതികളിൽ മിഡ്ഫീൽഡറെ ഒരു അവിഭാജ്യ ഘടകം ആയി കരുതുന്നു.മൗണ്ടിന്റെ ഭാവി ക്രമീകരിച്ചുകഴിഞ്ഞാൽ,ചെൽസി മാറ്റിയോ കൊവാസിക്, ക്രിസ്റ്റ്യൻ പുലിസിക്, എഡ്വാർഡ് മെൻഡി എന്നിവരുമായി ചർച്ച നടത്തും.2023-ൽ ഡീലുകൾ കാലഹരണപ്പെടുന്ന കാന്റെയേയും,ജോര്ജീഞ്ഞോയേയും ചര്‍ച്ചക്ക് ചെല്‍സി ക്ഷണിക്കാന്‍ ഒരുങ്ങുകയാണ്.






































