ഹാരി കെയിനിന്റെ ഗോളില്‍ ടോട്ടന്‍ഹാം
ശനിയാഴ്ച അമെക്സ് സ്റ്റേഡിയത്തിൽ ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോണിനെതിരെ ഹാരി കെയ്നിന്റെ ഹെഡർ ഗോളിലൂടെ ടോട്ടൻഹാം വിജയം നേടി.22-ാം മിനിറ്റിൽ സൺ ഹ്യൂങ്-മിന്നിന്റെ ക്രോസില്‍ നിന്ന് കെയ്ൻ തന്റെ സീസണിലെ ഗോൾ നേട്ടം എട്ടായി ഉയർത്തി. വിജയത്തോടെ ടോട്ടന്‍ഹാം പ്രീമിയര്‍ ലീഗ് പോയിന്റ് ടേബിളില്‍ തങ്ങളുടെ മൂന്നാം സ്ഥാനം നിലനിര്‍ത്തി.
ഒരു ഗോള്‍ വഴങ്ങിയത്തിന് ശേഷം സമനില ഗോളിനായി ബ്രൈടൺ സമ്മർദ്ദം ചെലുത്തി എങ്കിലും ലണ്ടൻ ക്ലബ് സംഘടിതമായി മികച്ച പ്രതിരോധം കാഴ്ച്ചവെച്ചു. ടോട്ടന്ഹാമിനെക്കായിലും മികച്ച അവസരങ്ങള്‍ പലതും ഉണ്ടാക്കി എങ്കിലും മോശം ഫിനിഷിങ്ങ് ബ്രൈട്ടണ് ഒരു വിലങ്ങ് തടിയായി.മത്സരത്തിന്റെ 90 മിനുട്ടില്‍ പരിക്കേറ്റ ഹാരി കെയിന്‍ കളം വിടേണ്ടി വന്നത് ആരാധകരെ ആശങ്കയില്‍ ആഴ്ത്തി എങ്കിലും അത് വെറും ഒരു കൂടിയിടി മാത്രം ആയിരുന്നു എന്ന് മത്സരശേഷം ടീം വൃത്തങ്ങള്‍ അറിയിച്ചു.ബുധനാഴ്ച ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തില്‍ ആണ് ഇനി ടോട്ടന്‍ഹാമിന്റെ ശ്രദ്ധ മുഴുവനും.






































