UCL; ഗ്രൂപ്പ് എയിൽ ലിവർപൂൾ റേഞ്ചേഴ്സിനെ നേരിടും.!
യുവേഫ ചാമ്പ്യൻസ് ലീഗ് മൂന്നാം റൗണ്ടിൽ ലിവർപൂൾ ഇന്ന് സ്കോട്ടിഷ് ക്ലബ് ആയ റേഞ്ചേഴ്സിനെ നേരിടും. ഇന്ത്യൻ സമയം പുലർച്ചെ 12.30 ന് ലിവർപൂളിൻ്റെ സ്വന്തം മൈതാനമായ ആൻഫീൽഡിൽ വെച്ചാണ് മത്സരം നടക്കുക. 2 മത്സരങ്ങൾ പൂർത്തിയാക്കിയ ലിവർപൂൾ 3 പോയിൻ്റുമായി രണ്ടാം സ്ഥാനത്താണ്. ആദ്യ മത്സരത്തിൽ നപോളിയോട് വമ്പൻ തോൽവി ഏറ്റുവാങ്ങിയ ക്ലോപ്പും സംഘവും രണ്ടാം മത്സരത്തിൽ അയാക്സിനെ പരാജയപ്പെടുത്തിയിരുന്നു.
ഇന്നത്തെ മത്സരത്തിൽ എന്തായാലും ടീമിന് വിജയം അനിവാര്യമാണ്. അല്ലെങ്കിൽ ലിവർപൂളിൻ്റെ നോക്ക്ഔട്ട് മോഹങ്ങൾക്ക് അത് തിരിച്ചടിയാകും. കഴിഞ്ഞ സീസണിലെ റണ്ണേഴ്സ്അപ്പ് ആയ ലിവർപൂളിന് പക്ഷേ ഈ സീസണിൽ അതേ മികവ് പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. എന്തായാലും ഇന്നത്തെ മത്സരത്തിൽ റേഞ്ചേഴ്സിനെ കീഴ്പ്പെടുത്തിക്കൊണ്ട് മികച്ചൊരു തിരിച്ചുവരവ് നടത്തുവാൻ ആയിരിക്കും ക്ലോപ്പും സംഘവും ശ്രമിക്കുക.






































