ഗോൾകീപ്പർ ഷോർട്ട്ലിസ്റ്റിലേക്ക് ടെർ സ്റ്റെഗനെയും ലാഫോണ്ടിനെയും ഉള്‍പ്പെടുത്തി ടോട്ടന്‍ഹാം
ഹ്യൂഗോ ലോറിസിനു പകരം ബാഴ്സലോണയുടെ മാർക്ക്-ആന്ദ്രെ ടെർ സ്റ്റെഗനെയും നാന്റസിന്റെ അൽബൻ ലാഫോണ്ടിനെയും തങ്ങളുടെ സാധ്യത പട്ടികയില്‍ ടോട്ടന്‍ഹാം ചേര്‍ത്തതായി റിപ്പോര്‍ട്ട്.മുപ്പത്തഞ്ചുകാരനായ ലോറിസ് 2024 വേനൽക്കാലം വരെ ടോട്ടൻഹാം ഹോട്സ്പർ സ്റ്റേഡിയത്തിൽ കരാറിലേർപ്പെട്ടിരിക്കുന്നു.ഫ്രാൻസ് ഇന്റർനാഷണൽ ഇപ്പോഴും അന്റോണിയോ കോണ്ടെയുടെ ഒന്നാം നമ്പർ ഷോട്ട്-സ്റ്റോപ്പർ തന്നെ ആണ്.പക്ഷെ അദ്ദേഹം പോയതിന് ശേഷമുള്ള ഒരു ഭാവിക്ക് തയ്യാര്‍ എടുക്കാന്‍ പോവുകയാണ് ടോട്ടന്‍ഹാം.
അത്ലറ്റിക്കോ മാഡ്രിഡിന്റെ ജാൻ ഒബ്ലാക്കും ടോട്ടന്‍ഹാം തങ്ങളുടെ സൈനിങ്ങ് ടാര്‍ഗറ്റ് ആയി കണക്കാക്കുന്നതായും വാര്‍ത്ത ഇംഗ്ലീഷ് മാധ്യമങ്ങള്‍ നല്‍കിയിട്ടുണ്ട്.ഈ സീസണിന്റെ തുടക്കത്തോടെ വീണ്ടും ഫോമിലേക്ക് തിരിച്ചെത്തിയ ടെര് സ്റ്റഗനെ സൈന്‍ ചെയ്യാന്‍ ടോട്ടന്‍ഹാം മാനേജ്മെന്റിന് മേല്‍ കോണ്ടെ വലിയ സമ്മര്‍ദം ചെലുതുന്നുണ്ടത്രേ.ഈ ടേമിലെ ഏഴ് ലാ ലിഗ മത്സരങ്ങളിൽ ആറ് ക്ലീൻ ഷീറ്റുകൾ സൂക്ഷിച്ച ബാഴ്സലോണ താരം ക്യാമ്പ് നൗവിൽ 2025 വേനൽക്കാലം വരെ കരാറില്‍ തുടരുന്നു.ശരിയായ വിലയ്ക്ക് ടെർ സ്റ്റെഗനെ വിടാൻ ബാഴ്സലോണ വിമുഖത കാണിക്കില്ലെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു






































