ഫിൽ ഫോഡൻ ഈ ആഴ്ച പുതിയ മാഞ്ചസ്റ്റർ സിറ്റി കരാർ ഒപ്പിടും
മാഞ്ചസ്റ്റർ സിറ്റിയുടെ ആക്രമണകാരിയായ ഫിൽ ഫോഡൻ ഈ ആഴ്ച ക്ലബ്ബുമായി പുതിയ കരാർ ഒപ്പിടും.വളരെ പെട്ടെന്ന് തന്നെ സിറ്റിയുടെ പ്രധാന കളിക്കാരില്‍ ഒരാള്‍ ആയി മാറിയ ഈ ഇംഗ്ലീഷ് യുവ താരം ഞായറാഴ്ച നടന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ മത്സരത്തിൽ തന്റെ പ്രാധാന്യം തെളിയിച്ചു കഴിഞ്ഞു.അദ്ദേഹം ഹാട്രിക്കോടെ ചെകുതാന്മാരെ തകര്‍ത്ത് കളഞ്ഞു.ഹാട്രിക്ക് നേടിയ എര്‍ലിംഗ് ഹാലണ്ടിനും വേതനം കൂട്ടി നല്കാന് സിറ്റി തീരുമാനിച്ചിട്ടുണ്ട്.
ഡെയ്ലി മെയിൽ പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം ക്ലബ്ബുമായി പുതിയ ആറ് വർഷത്തെ കരാർ ഒപ്പിടാൻ ഫോഡൻ തയ്യാറെടുക്കുന്നു.ഫോഡന്റെ നിലവിലെ കരാർ 2024 ജൂണിൽ കാലഹരണപ്പെടും.താരത്തിന് ഇപ്പോള്‍ സിറ്റി നല്കാന് പോകുന്നത് ആഴ്ചയിൽ 225,000 പൗണ്ടിന്റെ കരാര്‍ ആണ്.പ്രീമിയർ ലീഗ് ചാമ്പ്യൻമാർക്കായി 180 മത്സരങ്ങളിൽ നിന്ന് 51 ഗോളുകളും 35 അസിസ്റ്റുകളും ഈ 22-കാരൻ റഹീം സ്റ്റര്‍ലിങ്ങ് പോയതോടെ ലെഫ്റ്റ് വിങ്ങ് റോള്‍ കൃത്യതയോടെ നിര്‍വഹിക്കുന്നുണ്ട്.






































