EPL 2022 European Football Foot Ball Top News

നോർത്ത് ലണ്ടൻ ഡെർബിയിൽ ഇന്ന് ആഴ്സനലും ടോട്ടനവും നേർക്ക്നേർ; വിജയിക്കുന്നവർ ടേബിളിൽ തലപ്പത്ത്.!

October 1, 2022

author:

നോർത്ത് ലണ്ടൻ ഡെർബിയിൽ ഇന്ന് ആഴ്സനലും ടോട്ടനവും നേർക്ക്നേർ; വിജയിക്കുന്നവർ ടേബിളിൽ തലപ്പത്ത്.!

പ്രീമിയർ ലീഗിലെ തങ്ങളുടെ എട്ടാം മത്സരത്തിൽ നിലവിൽ ടേബിളിലെ ഒന്നാം സ്ഥാനക്കാരായ ആഴ്സനലും മൂന്നാം സ്ഥാനക്കാരായ ടോട്ടനവും തമ്മിൽ ഇന്ന് കൊമ്പ് കോർക്കുകയാണ്. ഗണ്ണേഴ്സിൻ്റെ സ്വന്തം മൈതാനമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ വെച്ച് ഇന്ത്യൻ സമയം വൈകിട്ട് 5 മണിക്കാണ് ഈയൊരു മത്സരം അരങ്ങേറുക. ഇരുവരും തമ്മിൽ 1 പോയിൻ്റ് വ്യത്യാസം മാത്രമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരഫലം ടേബിളിൽ ചലനങ്ങൾ വരുത്തുമെന്ന് ഏറെക്കുറെ ഉറപ്പാണ്. മത്സരം വിജയിച്ചാൽ ആഴ്സനലിനെ മറികടന്നുകൊണ്ട് സ്പർസിന് ഒന്നാം സ്ഥാനം സ്വന്തമാക്കാൻ സാധിക്കും. അതുകൊണ്ട് തന്നെ വിജയത്തിൽ കുറഞ്ഞതൊന്നും അർട്ടേറ്റയും സംഘവും ലക്ഷ്യം വെക്കില്ല.

ചെറിയ പരിക്കിൻ്റെ പ്രശ്നങ്ങൾ ഉള്ളതിനാൽ സ്പർസിൻ്റെ മുന്നേറ്റ നിരയിൽ കുളുസേവ്സ്കി ഉണ്ടാകാൻ വഴിയില്ല. പകരം സണ്ണും, കെയ്നും, റിച്ചാർലിസണും ആയിരിക്കും മുന്നേറ്റം നയിക്കുക. ആഴ്സനലിന് സിഞ്ചെങ്കോയുടെ പരിക്ക് മാത്രമേ നിലവിൽ പ്രശ്നമായിട്ടുള്ളു. താരത്തിന് കാഫ് ഇഞ്ചുറിയാണ്. പക്ഷേ 75% താരം ഇന്ന് കളിക്കാൻ സാധ്യതയുണ്ട്. ജീസസ്, മാർടിനെല്ലി, സാക സഖ്യത്തിനൊപ്പം ഒടേഗാർഡ് കൂടി തിരിച്ചെത്തുന്നതോടെ ആഴ്സനൽ മുന്നേറ്റനിരയെ പിടിച്ചുകെട്ടാൻ സ്പർസ് നന്നേ വിയർക്കേണ്ടിവരും. എന്തായാലും വാശിയേറിയ ഈ മത്സരത്തിനായി നമുക്ക് കാത്തിരിക്കാം.

Leave a comment