ഐപിഎല്‍ ഹോം-എവേ ഫോര്‍മാറ്റിലേക്ക് മടങ്ങിയെത്തുന്നു
ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ഗാംഗുലി. അടുത്ത സീസൺ മുതൽ ഐപിഎല്‍ ഹോം-എവേ ഫോര്‍മാറ്റിലേക്ക് മടങ്ങിയെത്തുന്നുവെന്നതാണ് ആ റിപ്പോർട്ട്. കൊവിഡിന് മുമ്പുള്ള കാലയളവിലെ പോലെയാവും ഇന്ത്യൻ പ്രീമിയർ ലീഗ് ഇനി മുതൽ നടക്കുക.
ഐപിഎല്‍ 2023 സീസണ്‍ മത്സരങ്ങള്‍ ഹോം-എവേ രീതിയിലാവും എന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയാണ് അറിയിച്ചത്. നിയുക്ത വേദികളില്‍ 10 ടീമുകളും ഹോം മത്സരങ്ങള്‍ കളിക്കും എന്ന് ഗാംഗുലി വ്യക്തമാക്കി. കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം 2020 മുതല്‍ ചുരുക്കം വേദികളില്‍ മാത്രമായിരുന്നു ഐപിഎല്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചത്.
എന്നാല്‍ കൊവിഡ് മഹാമാരി നിയന്ത്രണവിധേയമായതോടെ മത്സരങ്ങള്‍ പഴയ ഹോം-എവേ ഫോര്‍മാറ്റിലേക്ക് മടക്കിക്കൊണ്ടുവരാനാണ് ബിസിസിഐയുടെ ശ്രമം. ഇത് ടീമുകള്‍ക്കും ആരാധകര്‍ക്കും ഗുണപരമാകും. 2020ന് ശേഷം ആദ്യമായി സമ്പൂര്‍ണ ആഭ്യന്തര സീസണ്‍ സംഘടിപ്പിക്കാനുള്ള ശ്രമത്തിലുമാണ് ബിസിസിഐ നിലവിൽ.






































