ബ്രസീലിയന്‍ യുവ താരത്തിനെ റാഞ്ചാന്‍ ഒരുങ്ങി ബാഴ്സലോണ
പതിനാറാം വയസ്സിൽ തന്നെ ബ്രസീലിയന്‍ യുവ താരമായ എൻഡ്രിക്കിന്റെ ഫുട്ബോള്‍ ഭാവിക്ക് ലഭിക്കുന്ന ഹൈപ് വളരെ അധികം ആണ്.ബ്രസീലിയൻ ഫുട്ബോളിലെ അടുത്ത വലിയ കാര്യമായി എൻഡ്രിക്കിനെ കണക്കാക്കുന്നു.പാൽമിറാസിൽ നിന്നുള്ള യുവതാരം ലോവർ ലീഗുകളിൽ മികച്ച റെക്കോര്‍ഡ് സൃഷ്ട്ടിച്ചിട്ടുണ്ട്.മാത്രമല്ല 16-ാം വയസ്സിൽ ഉടൻ തന്നെ തന്റെ പ്രൊഫഷണൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്.
എഫ്സി ബാഴ്സലോണ ഉൾപ്പെടെ യൂറോപ്പിലുടനീളമുള്ള നിരവധി ക്ലബ്ബുകൾ യുവതാരത്തെ നിരീക്ഷിക്കുന്നുണ്ടെന്ന് ഡയറിയോ സ്പോർട് ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.റയല്‍ മാഡ്രിഡും താരത്തിനെ വേണ്ട ടീമുകളുടെ ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട് എന്നതും ശ്രദ്ധേയം ആണ്. എൻഡ്രിക്ക് കഴിഞ്ഞ ആഴ്ച്ച പാൽമീറസിന്റെ സീനിയർ ടീമിനൊപ്പം പരിശീലനം നടത്തിയിരുന്നു, ഞായറാഴ്ച സാവോപോളോയിൽ നടന്ന സാന്റോസിനെതിരായ മത്സരത്തില്‍ അദ്ദേഹം കളിക്കാന്‍ ഇറങ്ങും എന്ന് കരുതിയ ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച് കൊണ്ട് താരത്തിനു മാനേജര്‍ ആബേൽ ഫെരേര പിച്ചിലേക്ക് ഇറക്കിയിരുന്നില്ല.






































