പിഎസ്ജിയുടെ എതിരാളി മക്കാബി ഹൈഫ, ചെൽസി ഇന്ന് സാല്സ്ബര്ഗിതിരെ
യുവേഫ ചാമ്പ്യൻസ് ലീഗിൽ പിഎസ്ജി ഇന്ന് ദുർബലരായ മക്കാബി ഹൈഫയാണ് എതിരാളികൾ. താളംവീണ്ടെടുത്ത ലിയോണല്‍ മെസി, നെയ്മര്‍, കിലിയന്‍ എംബാപ്പേ എന്നിവര്‍ ആക്രമണം നയിക്കുമ്പോള്‍ പിടിച്ചു നിൽക്കാൻ ഇസ്രയേലിയൻ ടീം വിയർക്കും.
പുതിയ കോച്ച് ഗ്രഹാം പോട്ടറിന് കീഴില്‍ ആദ്യ മത്സരത്തിനിറങ്ങുന്ന ചെല്‍സി സ്വന്തം കാണികള്‍ക്ക് മുന്നില്‍ നേരിടുക ഓസ്ട്രിയന്‍ ക്ലബ് ആര്‍ബി സാല്‍സ്ബര്‍ഗിനെയാണ്. ഡൈനമോ സാഗ്രബിനോട് തോറ്റതോടെയാണ് ചെല്‍സി കോച്ച് തോമസ് ടുഷേലിനെ പുറത്താക്കിയത്. ഡൈനമോ സാഗ്രബ് രണ്ടാം റൗണ്ടില്‍ ഇറ്റാലിയന്‍ ചാമ്പ്യൻമാരായ എസി മിലാനുമായി ഏറ്റുമുട്ടും.
തോറ്റ് തുടങ്ങിയ യുവെന്റസിന്റെ എതിരാളികള്‍ ബെന്‍ഫിക്ക. പി എസ് ജിയോട് കീഴടങ്ങിയ യുവെയുടെ ലക്ഷ്യം വലിയ മാര്‍ജിനിലെ ജയം. ഷക്താര് ഡോണിയസ്കിന് സെല്‍റ്റിക്കും ലിവര്‍പൂളിനെ തകര്‍ത്ത നാപ്പോളിക്ക് റേഞ്ചേഴ്സും സെവിയക്ക് എഫ്സി കോപ്പന് ഹേഗനുമാണ് എതിരാളികള്‍.






































