പന്തിനെ ഓപ്പണറാക്കണമെന്ന് വസിം ജാഫർ, രോഹിത് നാലാമനാകണമെന്നും മുൻതാരം
വിമർശനങ്ങൾക്കിടയിൽ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ വസിം ജാഫര്‍. ഇന്ത്യന്‍ ക്രിക്കറ്റിലെ നിലവിലെ ടോപ് ഫൈവ് ബാറ്റര്‍മാരിലൊരാളാണ് പന്തെന്നാണ് ജാഫറുടെ അഭിപ്രായം. പന്തിന് ഓപ്പണിങ്ങില്‍ അവസരം നല്‍കണമെന്നും ഓപ്പണറായി താരത്തിന് തിളങ്ങാനാകുമെന്നും ജാഫര്‍ പറഞ്ഞു.
അതിനാൽ വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പില്‍റിഷഭ് പന്തിനെ ഓപ്പണറാക്കണമെന്നും പകരമായി രോഹിത് ശര്‍മ നാലാമനായി കളിക്കണമെന്നും ജാഫർ അഭിപ്രായപ്പെട്ടു. വിരാട് കോലി, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരാണ് മുൻ താരത്തിന്റെ അഭിപ്രായത്തില്‍ നിലവിലെ ഇന്ത്യന്‍ ടീമിലെ ടോപ്പ് ഫൈവ് ബാറ്റ്സ്മാൻമാര്‍. രണ്ട് തവണയാണ് പന്ത് ഓപ്പണറായി കളിച്ചത്. രണ്ട് മത്സരങ്ങളില്‍ നിന്ന് 27 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. 26 ആണ് ഉയര്‍ന്ന സ്‌കോര്‍. ശരാശരിയാകട്ടെ വെറും 13.50.






































