Cricket Cricket-International Top News

ഫിറ്റ്നെസ് ടെസ്റ്റ് പാസായി ഹര്‍ഷല്‍ പട്ടേലും ജസ്പ്രീത് ബുമ്രയും

September 11, 2022

author:

ഫിറ്റ്നെസ് ടെസ്റ്റ് പാസായി ഹര്‍ഷല്‍ പട്ടേലും ജസ്പ്രീത് ബുമ്രയും

ടി20 ലോകകപ്പ് ടീം തെരഞ്ഞെടുപ്പിന് മുമ്പേ ഇന്ത്യൻ ക്യാമ്പന് സന്തോഷ വാർത്ത. പരിക്കുമൂലം ടീമില്‍ നിന്ന് വിട്ടു നില്‍ക്കുന്ന പേസര്‍മാരായ ഹര്‍ഷല്‍ പട്ടേലും ജസ്പ്രീത് ബുമ്രയും ഫിറ്റ്നെസ് ടെസ്റ്റ് പാസായി. ഇന്നലെ ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് ഇരുവരുടെയും കായിക്ഷമതാ പരിശോധന നടന്നത്.

ഇരുവരുടെയും അസാന്നിധ്യത്തിൽ ഇന്ത്യ ഏഷ്യാ കപ്പിൽ ദയനീയ പ്രകടനമാണ് കാഴ്ച്ചവെച്ചത്. അവസാന ഓവറുകളിൽ ബോളർമാർ റൺസുവഴങ്ങിയതാണ് തോൽവിയിലേക്ക് നയിച്ച പ്രധാന കാരണം. ഏഷ്യാ കപ്പിൽ ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിംഗ്, അവേഷ് ഖാൻ, ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ എന്നിവരാണ് ഇന്ത്യയുടെ ബോളിംഗ് നിരയെ നയിച്ചത്.

ഹര്‍ഷല്‍ പട്ടേലും ജസ്പ്രീത് ബുമ്രയും തിരിച്ചെത്തുന്നതോടെ ആവേശ് ഖാന്റെ ടീമിലെ സ്ഥാനം നഷ്‌മാവും. കൂടാതെ യുസ്വേന്ദ്ര ചാഹൽ, ആർ അശ്വിൻ, രവി ബിഷ്‌നോയ്, രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനായ അക്‌സർ പട്ടേൽ എന്നിവരിൽ ഒരാളെയും ടീമിന് ഒഴിവാക്കേണ്ടിവരും.

Leave a comment