മൂന്നാം മത്സരത്തിലും ജയം, ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഓസ്ട്രേലിയ
ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഓസ്ട്രേലിയ. മൂന്നാം മത്സരത്തില്‍ 25 റണ്‍സിനായിരുന്നു കംഗാരുപ്പടയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 267 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ കിവീസ് 242ന് ഓൾഔട്ടാവുകയായിരുന്നു.
സെഞ്ചുറി നേടിയ സ്റ്റീവന്‍ സ്മിത്താണ് (105) ഓസീസിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. അതേസമയം ബോളിംഗിൽ മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങി. 47 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്പാണ് ന്യൂസലന്‍ഡ് നിരയില്‍ പിടിച്ചുനിന്നത്.
ഫിന് അലന് (35), ജയിംസ് നീഷം (36), ഫിന് അലന് (35), മിച്ചല്‍ സാന്റ്നര്‍ (30), കെയ്ന്‍ വില്യംസണ് (27), ഡെവോണ്‍ കോണ്‍വെ (21) എന്നിവർ പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. ഡാരില്‍ മിച്ചല്‍ (16), ടോം ലാഥം (10), ലോക്കി ഫെര്ഗൂസണ് (4), ട്രെന്റ് ബോള്‍ട്ട് (0) എന്നിവരെല്ലാം നിരാശപ്പെടുത്തിയതും കിവീസിന്റെ തോൽവിക്ക് ഇരട്ടിപ്രഹരം നൽകി.






































