ചെൽസിയുമായി കരാര്‍ പുതുക്കാന്‍ മൗണ്ട് ആഗ്രഹിക്കുന്നു
തന്റെ സേവനം നീട്ടി കൊണ്ട് ചെല്‍സിയുമായി ഒരു കരാറില്‍ ഒപ്പിടാന്‍ ആണ് മേസന് മൗണ്ട് തീരുമാനിച്ചിരിക്കുന്നത്.താരം ചെല്‍സിയുടെ പ്രൊപോസലിന് വേണ്ടി കാത്തിരിക്കുകയാണ്. 2028-ലെ വേനൽക്കാലം വരെ റീസ് ജെയിംസ് സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ഒരു പുതിയ കരാർ ഒപ്പിട്ടതായി ലണ്ടൻ ക്ലബ് തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.
അടുത്തത് മൗണ്ടിന്റെ ഊഴം എന്നാണ് പറയപ്പെടുന്നത്.കരാറിന് രണ്ട് വർഷം മാത്രമേ ശേഷിക്കുന്നുള്ളൂ.കഴിഞ്ഞ രണ്ടു കാമ്പെയിനുകളില്‍ ചെല്‍സിക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത താരം ക്ലബിലെ കുറഞ്ഞ പ്രതിഫലം വാങ്ങുന്ന കളിക്കാരിൽ ഒരാളാണ്. അതിനാല്‍ താരത്തിനു അര്‍ഹമായ പ്രതിഫലം നല്കാന് സമയം ആയെന്നു മാനേജ്മെന്റ് വിശ്വസിക്കുന്നു.മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ എന്നിവരെല്ലാം ഒരു ഘട്ടത്തില്‍ താരത്തിനെ സൈന്‍ ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു,അതിനാല്‍ മാര്‍ക്കറ്റ് വാല്യൂയില്‍ കുറയാത്ത ഒരോഫര്‍ തന്നെ നല്‍കേണ്ടി വരും ചെല്‍സിക്ക്.






































