European Football Foot Ball Top News

എം.എൻ.എം ത്രയത്തിൻ്റെ കരുത്തിൽ ടൊളൗസിനെ കീഴടക്കി പിഎസ്ജി.

September 1, 2022

author:

എം.എൻ.എം ത്രയത്തിൻ്റെ കരുത്തിൽ ടൊളൗസിനെ കീഴടക്കി പിഎസ്ജി.

ഫ്രഞ്ച് ലീഗിൽ പിഎസ്ജിയ്ക്ക് വിജയം. എതിരില്ലാത്ത 3 ഗോളുകൾക്ക് ടൊളൗസിനെയാണ് മെസ്സിയും കൂട്ടരും കീഴടക്കിയത്. എം.എൻ.എം ത്രയത്തിൻ്റെ കരുത്ത് കണ്ട മറ്റൊരു മൽസരം കൂടിയായിരുന്നു ഇത്. സൂപ്പർ താരങ്ങളായ നെയ്മർ, എമ്പപ്പേ എന്നിവർ ഗോളുകൾ നേടിയപ്പോൾ രണ്ട് ഗോളുകൾക്കും വഴിയൊരുക്കിയത് സാക്ഷാൽ ലയണൽ മെസ്സിയായിരുന്നു.

37 ആം മിനിറ്റിൽ ആണ് പിഎസ്ജി ഗോളടി തുടങ്ങിയത്. മെസ്സിയുടെ ബോക്സിലേക്ക് ഉള്ള ത്രൂ ബോൾ സ്വീകരിച്ച നെയ്മർ അത് സെക്കൻ്റ് പോസ്റ്റിലേക്ക് പ്ലേസ് ചെയ്യുകയായിരുന്നു. റഫറി ഓഫ് സൈഡ് വിളിച്ചെങ്കിലും വാർ പരിശോധനയിൽ ഇത് ഓഫ്സൈഡ് അല്ലെന്ന് കണ്ടെത്തി. ആദ്യ പകുതിയിൽ ഒട്ടനവധി അവസരങ്ങൾ വേറെ ലഭിച്ചിട്ടും മറ്റൊന്നും ഗോൾ ആക്കാൻ ടീമിന് കഴിഞ്ഞില്ല. ശേഷം രണ്ടാം പകുതിയിൽ ആണ് എമ്പാപ്പെയുടെ ഗോൾ പിറന്നത്. 50 ആം മിനിറ്റിൽ ആയിരുന്നു ഗോൾ. ബോക്സിലേക്ക് പന്തുമായി ഓടിയ മെസ്സി ഒരു മൈനസ് പാസിലൂടെ പന്ത് എമ്പപ്പേക്ക് നൽകി. പന്ത് വന്ന വഴി തന്നെ എമ്പപ്പെ അത് ഗോളാക്കി മാറ്റി. തുടർന്ന് 90 ആം മിനിറ്റിൽ എമ്പപ്പെയുടെ ഷോട്ട് പോസ്റ്റിൽ തട്ടി റീബൗണ്ട് വന്ന ബോൾ ഗോളാക്കി മാറ്റി ബർനെറ്റ് പിഎസ്ജിയുടെ പട്ടിക തികച്ചു. ഇതോടെ 5 മത്സരങ്ങളിൽ നിന്നും 13 പോയിൻ്റുമായി ഒന്നാം സ്ഥാനത്തിന് കോട്ടം തട്ടാതെ നോക്കാൻ പിഎസ്ജിയ്ക്ക് ആയി. ലെൻസിനും 13 പോയിൻ്റ് ഉണ്ടെങ്കിലും ഗോൾ ശരാശരിയിൽ മുമ്പിൽ ഉള്ളത് പിഎസ്ജിയാണ്. വരുന്ന സെപ്റ്റംബർ 4 ന് നാൻ്റെസുമായാണ് പിഎസ്ജിയുടെ അടുത്ത മത്സരം.

Leave a comment