പ്രീമിയർ ലീഗിൽ നിന്ന് ആദ്യത്തെ ഓണാശംസകൾ എത്തി.
കേരളത്തിലെ ഏറ്റവും വലിയ ഉത്സവങ്ങളിൽ ഒന്നാണ് ഓണം. എല്ലാ വർഷവും മലയാളികൾക്ക് ഓണാശംസകൾ നേർന്ന് കൊണ്ട് പ്രീമിയർലീഗ് വമ്പൻമാർ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ ഇടാറുണ്ട്. എന്നാൽ ഇത്തവണ എല്ലാവരെയും പിന്നിലാക്കി ആദ്യമേ തന്നെ മാഞ്ചസ്റ്റർ സിറ്റി മലയാളികൾക്ക് ഓണാശംസകൾ നേർന്നിരിക്കുകയാണ്. ഓണത്തിന് ഇനിയും ഒരാഴ്ച കൂടി ഉണ്ടെങ്കിലും ഇപ്പൊൾ തന്നെ ആരാധകർക്ക് സിറ്റി തങ്ങളുടെ ആശംസകൾ അറിയിച്ചിട്ടുണ്ട്..
നമുക്ക് അവരുടെ വക്കുകളിലേക്ക് ഒന്ന് പോകാം;
“നമ്മുടെ എല്ലാ പൗരന്മാർക്കും അനുഗ്രഹീതമായ ഒരു ഓണം ആശംസിക്കുന്നു! ഈ അവസരത്തിന്റെ ആദർശം നിങ്ങളുടെ വഴി നയിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യട്ടെ.”
ഇതാണ് സോഷ്യൽ മീഡിയ വഴി മാഞ്ചസ്റ്റർ സിറ്റി പോസ്റ്റ് ചെയ്തത്. എന്തായാലും ഇതോടെ മലയാളികൾ ആവേശത്തിലായിരിക്കുകയാണ്. വരും ദിവസങ്ങളിൽ ഇനിയും മറ്റു ക്ലബുകളുടെ ഭാഗത്ത് നിന്നും ഇതുപോലെയുള്ള ആശംസ പോസ്റ്റുകൾ നമുക്ക് പ്രതീക്ഷിക്കാം.
ഇതോടൊപ്പം തന്നെ ഇന്ത്യൻ ആരാധകർക്ക് വിനായകചതുർത്ഥി ആശംസകളും സിറ്റി നേർന്നിട്ടുണ്ട്. ഇന്ത്യയിൽ ആരാധകർ ഏറ്റവും കൂടുതൽ ഉള്ള ടീമുകളിൽ ഒന്നായത് കൊണ്ടുതന്നെ നമ്മുടെ പ്രധാനപ്പെട്ട എല്ലാ ആഘോഷങ്ങളിലും മാഞ്ചസ്റ്റർ സിറ്റി ആശംസകൾ അറിയിക്കാറുണ്ട്. എന്തായാലും ഇത് ഏതൊരു ആരാധകനും സന്തോഷം പകരുന്നൊരു കാഴ്ചയാണ്.






































