ഐഎസ്എൽ ഫുട്ബോളിന്റെ ഒമ്പതാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ മാറ്റം
ഐഎസ്എൽ ഫുട്ബോളിന്റെ ഒമ്പതാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ ചെറിയ മാറ്റം. ഒക്‌ടോബര്‍ ഏഴിന് കൊച്ചി, കലൂര്‍ സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. എടികെ മോഹന്‍ ബഗാനുമായിട്ടായിരിക്കും മത്സരമെന്നും നേരത്തെ പുറത്തുവിട്ടിരുന്നു.
എന്നാല്‍ എതിരാളി ബഗാനായിരിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മാര്‍കസ് മെഗുല്ലാവോ ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ആദ്യ മത്സരം ആര്‍ക്കെതിരെ ആയിരിക്കുമെന്ന് ഇതുവരെ വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷവും ഗോവയില്‍ മാത്രമായിരുന്നു മത്സരങ്ങള്‍ നടന്നത്. കഴിഞ്ഞ ഐഎസ്എല്ലിലും കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹന്‍ ബഗാനുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടിയത്.
ഈ സീസണിലെ മത്സരങ്ങള്‍ ഒന്‍പത് മാസം നീണ്ടുനില്‍ക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. ലീഗ് വീണ്ടും ഹോം, എവേ ഫോര്‍മാറ്റിലേക്ക് തിരിച്ചുപോകുന്നു എന്ന പ്രത്യേകതയുമുണ്ട് ഇത്തവണ.നാലു ടീമുകള്‍ കളിക്കുന്ന പ്ലേ ഓഫിന് പകരം ആറ് ടീമുകളാകും ഇനി മുതല്‍ പ്ലേ ഓഫില്‍ കളിക്കുക.






































