ട്രാന്‍സ്ഫര്‍ വിന്‍ഡോ സ്റ്റൈലില്‍ പൂര്‍ത്തിയാക്കാന്‍ ഒരുങ്ങി ചെല്‍സി
ഒരു ദിവസം കൂടി ഉള്ളപ്പോള്‍ വലിയൊരു ബ്ലോക്ക്ബസ്റ്റര്‍ നീക്കത്തോടെ ട്രാൻസ്ഫർ വിൻഡോ പൂര്‍ത്തിയാക്കാന്‍ ചെല്‍സി.ബാഴ്സലോണ ഹിറ്റ്മാൻ പിയറി-എമെറിക് ഔബമേയങ്ങിനു വേണ്ടി അവസാന നിമിഷത്തില്‍ ഒരു ഒഫീഷ്യല്‍ ബിഡ് സമര്‍പ്പിക്കാന്‍ ചെല്‍സി ഒരുങ്ങുകയാണ്.ദി ഗാർഡിയനിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, തന്റെ ടീമിനെ ശക്തിപ്പെടുത്തുന്നതിന് നാടകീയമായ ഒരു ഡെഡ്ലൈൻ ഡേ പ്ലാൻ പൂര്‍ത്തിയാക്കുന്നതിനു 200 മില്യൺ പൗണ്ട് തോമസ് ടുഷൽ പുതിയ ഉടമ ടോഡ് ബോഹ്ലിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എവർട്ടൺ വിംഗർ ആൻറണി ഗോർഡനെ സൈൻ ചെയ്യുന്നതിനുള്ള ചർച്ചകൾ നടക്കുന്നതിനൊപ്പം 70 മില്യൺ പൗണ്ടിന്റെ കരാറിൽ ലെസ്റ്ററില്‍ നിന്ന് വെസ്ലി ഫൊഫാനയും ചേരും.ഈ രണ്ടു സൈനിങ്ങിനു ശേഷം ലിസ്റ്റില്‍ മൂന്നാമത്തെ പേരാണ് ഒബ്മയെങ്ങിന്റെത്.ബാഴ്സ തങ്ങളുടെ കണക്ക് ബുക്കുകള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടി താരത്തിനെ ഏകദേശം 20 മില്യൺ പൗണ്ടിനു പറഞ്ഞുവിടാന്‍ തയ്യാറാണ്.






































