ഡി യോംഗ് ലണ്ടന്‍ ഫ്ലൈറ്റില്‍ ; ചെല്‍സിയിലേക്ക് എന്ന് പ്രവചനം നടത്തി ഇംഗ്ലീഷ് മാധ്യമം
ബാഴ്സലോണയുടെ മധ്യനിര താരം ഫ്രെങ്കി ഡി ജോങ് ലണ്ടനിലേക്ക് പറന്നതായി വാര്‍ത്ത.ചെല്‍സിയും മാഞ്ചസ്ട്ടര് യുണൈറ്റഡും താരത്തിനെ സൈന്‍ ചെയ്യാന്‍ ഏറെ ശ്രമം നടത്തി എങ്കിലും ബാഴ്സയില്‍ തുടരാന്‍ ആയിരുന്നു അദ്ധേഹത്തിന്റെ തീരുമാനം.അതിനായി തന്റെ വേതനം കുറയ്ക്കാനും അദ്ദേഹം തയ്യാര്‍ ആയി.
ദി സൺ പറയുന്ന റിപ്പോര്‍ട്ട് അനുസരിച്ച് അദ്ദേഹം ചെല്‍സി ക്ലബുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് ആണ് പോകുന്നത്.എന്നാല്‍ ഇതിനു തക്കതായ ഒരു തെളിവും അവര്‍ സമർപ്പിച്ചിട്ടില്ല.മൂന്നു മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് അദ്ദേഹം ആദ്യ ഇലവനില്‍ ഇടം നേടിയത്.സാവി ഗാവിക്ക് ആണ് മുന്‍ഗണന നല്‍കുന്നത്.ചിലപ്പോള്‍ ഈ കാരണം കൊണ്ടായിരിക്കാം ഡി യോംഗ് തന്റെ മനസ്സ് മാറ്റിയത്.റഹീം സ്റ്റെർലിംഗ്, കലിഡൗ കൗലിബാലി, മാർക്ക് കുക്കുറെല്ല എന്നിവരുൾപ്പെടെ ഈ വേനൽക്കാലത്ത് ചെൽസി നിരവധി കൂട്ടിച്ചേർക്കലുകൾ നടത്തിയിട്ടുണ്ട്, എന്നാൽ ട്രാൻസ്ഫർ വിൻഡോ അടയ്ക്കുന്നതിന് മുമ്പ് തങ്ങളുടെ ടീമിനെ ഇനിയും ശക്തിപ്പെടുത്താൻ ടുഷല്‍ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.






































